
സോള്‍:വിവിധ രാജ്യങ്ങളിലേക്ക് നുഴഞ്ഞു കയറാനും ആണവായുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുവാനും കെല്‍പ്പുള്ള ചാവേര്‍ സൈന്യം ഉത്തരകൊറിയക്കുണ്ടെന്ന് വെളിപ്പെടുത്തല്‍. ഉത്തരകൊറിയയിലെ മുന്‍സൈനികനെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ എക്‌സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സൈനിക മേധാവിമാര്‍ നേരിട്ട് തിരഞ്ഞെടുത്തവരാണ് ഈ രഹസ്യചാവേര്‍ സേനയിലുള്ളത്. നിരന്തരമുള്ള പരിശീലനത്തിലൂടേയും ബോധവത്കരണത്തിലൂടേയും മസ്തിഷ്‌കപ്രഷാളനം (brain wash) സംഭവിച്ചവര്‍ ആണിത്. കിം ജോങ് ഉന്നിനായി ജീവന്‍ കൊടുക്കുക എന്നതാണ് അവരുടെ ജീവിതലക്ഷ്യം . സ്വയം ചിന്തിക്കാനുള്ള കഴിവ് പോലും ഇവര്‍ക്കുണ്ടാവില്ല.
ഉത്തരകൊറിയയില്‍ നിന്നും രക്ഷപ്പെട്ട് ലണ്ടനില്‍ അഭയം പ്രാപിച്ച മുന്‍ കൊറിയന്‍ സൈനികനായ ജൂയില്‍ കിമ്മിനെ ഉദ്ധരിച്ച് എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആണവായുധങ്ങളും രാസായുധങ്ങളും കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറായി നില്‍ക്കുന്ന ഇവരെ ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായി ഉണ്ടാവുന്ന ചെറിയ സംഘര്‍ഷങ്ങളില്‍ പോലും ഉത്തരകൊറിയ ഉപയോഗിക്കുമെന്നാണ് ജൂയില്‍ കിമ്മിന്റെ മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam