തലേദിവസം രാത്രി തന്നെ ജിഷ കൊല്ലപ്പെട്ടിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനകളെന്ന് റിപ്പോര്‍ട്ട്

Published : Jun 04, 2016, 07:00 AM ISTUpdated : Oct 05, 2018, 03:34 AM IST
തലേദിവസം രാത്രി തന്നെ ജിഷ കൊല്ലപ്പെട്ടിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനകളെന്ന് റിപ്പോര്‍ട്ട്

Synopsis


ജിഷ കൊല്ലപ്പെട്ടത് ഏപ്രില്‍ 28 ന് വൈകിട്ട് 5 മണിക്കും 5.45 നും ഇടയിലാണ് എന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്.  മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടക്കുമ്പോള്‍ മരണം നടന്നിട്ട് കുറഞ്ഞത് 34/ 36 മണിക്കൂറുകള്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. അതനുസരിച്ച് ജിഷ കൊല്ലപ്പെട്ടത് തലേന്ന് (27-ന്) അര്‍ധരാത്രിക്ക് ശേഷം അല്ലെങ്കില്‍ അന്ന് പുലര്‍ച്ചെയാണ്.  

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ ഭാഗമാണ് മരണസമയം സംബന്ധിച്ച സുപ്രധാന സൂചന നല്‍കുന്നത്.

മൃതശരീരത്തിന് ഈ മാറ്റം സംഭവിക്കുന്നത് കുറഞ്ഞത് 36 മണിക്കൂറിനു ശേഷമാണെന്ന് റിട്ടയേഡ് പോലീസ് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു പറയുന്നു. മരണം നടന്ന്‍ എട്ടു പത്തു മണിക്കൂറിനുള്ളില്‍ ശരീരം മരവിച്ച് വടി പോലെയാവും. അടുത്ത 24 മണിക്കൂര്‍ ഈ മരവിപ്പ് നിലനില്‍ക്കും. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഓരോരോ അവയവങ്ങളായി മരവിപ്പ് വിടും. 34 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ശരീരം ശരീരം പൂര്‍ണമായും മരവിപ്പ് വിട്ട് മൃദുലമാവും. അഴുകാന്‍ തുടങ്ങുന്നതിന്റെ ആദ്യപടിയാണ് ഇത്. ശരീരം പൂര്‍ണമായും മരവിപ്പ് വിട്ടിരുന്നു എന്ന പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തല്‍ നല്‍കുന്ന സൂചന കുറഞ്ഞത് 36 മണിക്കൂര്‍ മുന്‍പാണ് മരണം നടന്നത് എന്നാണ്.

മാത്രമല്ല, ആന്തരികാവയവങ്ങള്‍ അഴുകാന്‍ തുടങ്ങിയിരുന്നു എന്നും പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. Blood stained frothy fluid seen oozing out of nostrils എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശം അഴുകാന്‍ തുടങ്ങുന്നതിന്റെ ലക്ഷണമാകാം ഇതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശ്വാസകോശം അഴുകാന്‍ തുടങ്ങുമ്പോള്‍ അകത്തുള്ള വായു പുറത്തേക്കു തള്ളും. അപ്പോള്‍ മൂക്കിലൂടെ രക്തം കലര്‍ന്ന സ്രവം പുറത്തേക്കു വമിക്കാന്‍ ഇടയുണ്ട്. There was marbling on both side of the lower part of the face,chin,front of neck, upper part of chest and top of shoulders എന്ന പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശവും മേല്‍പ്പറഞ്ഞ വസ്തുതകളെ സാധൂകരിക്കുന്നു. 

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകളനുസരിച്ച് തലേന്ന് പുലര്‍ച്ചെ അല്ലെങ്കില്‍ അര്‍ധരാത്രി ജിഷ കൊല്ലപ്പെട്ടു എന്ന് കരുതേണ്ടി വരും. വയറ്റില്‍ ദഹിച്ചിട്ടില്ലാത്ത രൂപത്തില്‍ ഭക്ഷണമുണ്ടായിരുന്നു എന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതുകൂടി കണക്കിലെടുത്താല്‍ പുലര്‍ച്ചെയല്ല, അര്‍ധരാത്രി തന്നെയാണ് കൊല്ലപ്പെട്ടത് എന്ന നിഗമനത്തില്‍ എത്തേണ്ടി വരും.

റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലയ്ക്ക് പരിക്കേറ്റതിനാൽ സംസാരിക്കാൻ സാധിക്കുന്നില്ല, ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്
‌'ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം തനിക്കും ലഭിക്കണം'; നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണം, മാർട്ടിൻ ഹൈക്കോടതിയിൽ