എം.എം. മണിക്കെതിരെ ആഞ്ഞടിച്ച് കെ.കെ.ശിവരാമന്‍

Published : Feb 12, 2018, 11:01 PM ISTUpdated : Oct 04, 2018, 08:02 PM IST
എം.എം. മണിക്കെതിരെ ആഞ്ഞടിച്ച് കെ.കെ.ശിവരാമന്‍

Synopsis

ഇടുക്കി:  മന്ത്രി എം.എം. മണിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍.സിപിഐയെ പുറകെ നടന്ന് പുലയാട്ട് നടത്തിയാല്‍ തിരിഞ്ഞുനിന്ന് രണ്ടു പറയാന്‍ മടിക്കില്ലെന്ന് ശിവരാമന്‍ പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം വേദിയിലാണ് കെ.കെ.ശിവരാമന്‍ തുറന്നടിച്ചത്.

എം.എം. മണിതുടര്‍ച്ചയായ മുന്നണി മര്യാദ ലംഘനമാണ് നടത്തുന്നത്. സിപിഐയെയും സിപഐ നേതാക്കളെയും മോശമായി ചിത്രീകരിക്കാന്‍ മണി ശ്രമിക്കുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ വ്യക്തമാക്കണം. 64 ല്‍ സിപിഎം ഊരിപ്പിടിച്ച വാളിനും ഉയര്‍ത്തിയ കത്തികള്‍ക്കുമിടയിലൂടെ നടന്ന പ്രസ്ഥാനമാണ് സിപിഐ. കണ്ണുരുട്ടിയാല്‍ പേടിക്കാന്‍ കൂലിക്ക് ആളെ വിളിക്കണം. മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വേദിയിലിരിക്കെയായിരുന്നു ശിവരാമന്റെ വാക്കുകള്‍. പ്രതിനിധി സമ്മേളനം നെടുങ്കണ്ടം ടൗണ്‍ ഹാളില്‍ ഇന്ന്  തുടങ്ങും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ഭർത്താവ് മരിച്ച് 19-ാം ദിവസം ഭാര്യ വീണ്ടും വിവാഹിതയായി, പരാതി നൽകി സഹോദരി; മൃതശരീരം പുറത്തെടുത്ത് പോസ്റ്റ്മോ‌‌‌ർട്ടം നടത്തി പൊലീസ്
ഏറെ നാളായി നിലനിൽക്കുന്ന വഴിത്തർക്കം; വഴിയടച്ച് സ്ഥാപിച്ച ഗേറ്റ് രാത്രിയിൽ പൊളിച്ചു, പിന്നാലെ കൂട്ടത്തല്ല്