Latest Videos

കേരള കോണ്‍ഗ്രസ് മഹാസമ്മേളനത്തിൽ മുന്നണി പ്രവേശനം പ്രഖ്യാപിക്കില്ല: കെഎം മാണി

By Web DeskFirst Published Nov 28, 2017, 11:06 AM IST
Highlights

കോട്ടയം: കേരള കോണ്‍ഗ്രസ് മഹാസമ്മേളനത്തിൽ മുന്നണി പ്രവേശനം പ്രഖ്യാപിക്കില്ലെന്നും  ഉടൻ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല ഉചിതമായ സമയത്ത് പ്രഖ്യാപനമുണ്ടാകുമെന്നും കെ എം മാണി ഏഷ്യാനെറ്റ്  ന്യൂസിനോട് പറഞ്ഞു. എങ്ങോട്ട് എന്നുള്ളത് ഇപ്പോള്‍ വ്യക്തമാക്കുന്നില്ലെന്നും കെ എം മാണി പറഞ്ഞു. 

രാജ്യ താല്‍പര്യവും കര്‍ഷക താല്‍പര്യവും, തൊഴിലാളികളുടെ താല്‍പര്യം ഇവ മുന്‍നിര്‍ത്തിയുള്ള പാര്‍ട്ടിയുടെ അജന്‍ഡയ്ക്ക് പിന്തുണ നല്‍കുന്നവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്നും കെ എം മാണി കോട്ടയത്ത് പറഞ്ഞു. തങ്ങളെ സമീപിക്കുന്നവരെ സംബന്ധിച്ച് പാര്‍ട്ടി വിലയിരുത്തിയ ശേഷമാകും തീരുമാനമെന്നും കെ എം മാണി വിശദമാക്കി.

അടുത്ത മാസം 14 മുതല്‍ 16 വരെ നടക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഏത് മുന്നണിയില്‍ ചേരുമെന്ന് പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു നേരത്തെ കെഎം മാണി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മുന്നണി വിഷയത്തില്‍ കേരള കോണ്‍ഗ്രസില്‍ ശക്തമായ വടംവലികള്‍ നടക്കുന്നുണ്ടെന്ന് വിശദമാക്കുന്നതാണ് കെ എം മാണിയുടെ പ്രതികരണം വിശദമാക്കുന്നത്. മുന്നണിയിലേയ്ക്ക് പുതിയ കക്ഷികളെ കൊണ്ടു വരുന്നതില്‍ അനുകൂല സാഹചര്യമല്ല ഇടത് വലത് മുന്നണിയില്‍ നിലവിലുള്ളത്. 


യുഡിഎഫിനൊപ്പം പോകുന്നതില്‍ കേരള കോണ്‍ഗ്രസില്‍ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് കൊണ്ട് തന്നെ മഹാസമ്മേളനത്തില്‍ തലമുറമാറ്റം മാത്രമുണ്ടാകുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വിശദമാക്കുന്നത്.  

click me!