
കിലോമീറ്ററോളം അകലത്തില്‍ കടലില്‍ ഒഴുകിപ്പരക്കുന്ന മഞ്ഞ നിറത്തിലുള്ള ദ്രാവകം കൊല്ലം തീരത്തേക്ക് അടുത്ത പ്രദേശങ്ങളില്‍ കറുത്ത നിറത്തിലാണ് കാണപ്പെടുന്നത്. ചവറ കെഎംഎംഎലിന്റെ മിനറല്‍ സെപറേഷന്‍ യൂണിറ്റില്‍ നിന്ന് ഒഴുക്കിവിടുന്ന മാലിന്യങ്ങളാണിതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സമീപ ഗ്രാമങ്ങളില്‍ അര്‍ബുദം അടക്കമുള്ള രോഗങ്ങള്‍ പരത്തുന്ന മാലിന്യങ്ങള്‍ കടല്‍ ജീവികളുടെ ആവാസ വ്യവസ്ഥയ്ക്കും അവയെ ആശ്രയിച്ച് കഴിയുന്ന മനുഷ്യരെയും ഗുരുതരമായി ബാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ധാതുനിക്ഷേപമുള്ള മണല്‍ തീരപ്രദേശത്ത് നിന്ന് ശേഖരിച്ച ശേഷം തീരത്തോട് ചേര്‍ന്നുള്ള മിനറല്‍ സെപറേഷന്‍ പ്ലാന്റിലേക്കാണ് കെഎംഎംഎല്‍ ആദ്യമായി എത്തിക്കുന്നത്. ഇവിടെ വിവിധതരത്തില്‍ ശാസ്ത്രീയമായി ധാതു ലോഹങ്ങള്‍ വേര്‍തിരിച്ച ശേഷമാണ് മറ്റ് പ്ലാന്റുകളിലേക്ക് മാറ്റുന്നത്. ധാതുമണലിന്റെ സംസ്കരണത്തിന് ഉപയോഗിക്കുന്ന മാലിന്യങ്ങളാണ് കടലിലേക്ക് ഒഴുക്കി വിടുന്നതെന്നാണ് ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam