സാൻഡ്‍വിച്ചിൽ ചിക്കനില്ലെന്ന പരാതിയിൽ സംഘർഷം, ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടെന്ന് പൊലീസ്, ചിക്കിം​ഗ് ജീവനക്കാരൻ ആശുപത്രിയിൽ

Published : Jan 01, 2026, 12:16 AM IST
sandwich kochi

Synopsis

കൊച്ചി എം ജി റോഡിലെ ചിക്കിംഗിലാണ് സാൻഡ്‍വിച്ചിലെ ചിക്കനെ ചൊല്ലി ഇന്ന് രാവിലെ സംഘർഷമുണ്ടായത്.

കൊച്ചി: സാൻഡ്‍വിച്ചിൽ ചിക്കൻ കുറഞ്ഞെന്ന പരാതിയെ ചൊല്ലി കൊച്ചിയിൽ സംഘർഷമുണ്ടായ സംഭവത്തിൽ വിദ്യാർത്ഥികളുടെ ബന്ധുവായ ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ചിക്കിംഗ് ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. കൊച്ചി എം ജി റോഡിലെ ചിക്കിംഗിലാണ് സാൻഡ്‍വിച്ചിലെ ചിക്കനെ ചൊല്ലി ഇന്ന് രാവിലെ സംഘർഷമുണ്ടായത്. ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥികൾക്കൊപ്പം സഹോദരങ്ങൾ കൂടി വെല്ലുവിളിയുമായി എത്തിയതോടെ  കൊച്ചി എം ജി റോഡിലെ ചിക്കിംഗ് മാനേജർ കത്തി എടുത്താണ് മറുപടി നൽകിയത്.

കൊച്ചിയിൽ സിബിഎസ്ഇ സ്കൂൾ സംസ്ഥാന കായികമേളയ്ക്ക് എത്തിയ വിദ്യാർത്ഥികളാണ് പരിപാടിക്കിടെ കൊച്ചി എംജി റോഡ്  ചിക്കിംഗിൽ എത്തി ചിക്കൻ സാൻഡ് വിച്ച് ഓർഡർ ചെയ്തു. പേരിനു പോലും ചിക്കൻ ഇല്ലല്ലോ എന്ന് ജീവനക്കാരോട് വിദ്യാർത്ഥികളുടെ പരാതിയാണ് വാക്കു തർക്കത്തിലേക്ക് എത്തിയത്. പിന്നീട് കടയിൽ നിന്നിറങ്ങിയ വിദ്യാർത്ഥികൾ സ​ഹോദരൻമാരുമായി കടയിലെത്തി. ചേട്ടൻമാരെത്തിയതോടെ തർക്കം കയ്യാങ്കളിയിലെത്തി. 

പിന്നാലെ ചിക്കിംഗ് മാനേജർ അടുക്കളയിലേക്ക് ഓടി കത്തിയുമായി വന്നു. എന്നാൽ മാനേജരെ കസേര കൊണ്ട് മർദിച്ച് കീഴ്പ്പെടുത്തി. സംഘർഷത്തിൽ ഇരുകൂട്ടർക്കും പരിക്കേൽക്കുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. വിദ്യാർത്ഥികൾക്ക്  ഒപ്പം എത്തിയവർ തൻറെ മൊബൈൽ തട്ടിപ്പറിച്ച് ഓടിയെന്നും ജീവൻ രക്ഷിക്കാനാണ് കത്തി എടുക്കേണ്ടി വന്നതെന്നുമാണ് മാനേജർ പൊലീസിന് മൊഴി. ചിക്കിംഗ് ജീവനക്കാരാണ് കയ്യേറ്റം തുടങ്ങിയതെന്നാണ് വിദ്യാർത്ഥികളുടെ വാദം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വരവേറ്റ് ലോകം! സിഡ്‌നിയിൽ ബോണ്ടി ബീച്ച് ആക്രമണ ഇരകൾക്ക് ആദരം; ജപ്പാനും കൊറിയയും പാരമ്പര്യ തനിമയോടെ പുതുവത്സരത്തെ വരവേറ്റു
ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ