കോടനാട് കേസ് മുഖ്യപ്രതി സയന് ഉപാധികളോടെ ജാമ്യം

Published : Nov 26, 2017, 08:13 PM ISTUpdated : Oct 05, 2018, 02:29 AM IST
കോടനാട് കേസ് മുഖ്യപ്രതി സയന് ഉപാധികളോടെ ജാമ്യം

Synopsis

ചെന്നൈ: തമിഴ്നാട് അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിലെ കൊലപാതക, കവര്‍ച്ചാ കേസുകളിലെ മുഖ്യപ്രതി സയന് ജാമ്യം. എല്ലാ ദിവസവും രീവിലെ 10.30 ന് ഷോളൂര്‍ മട്ടം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പുവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം ലഭിച്ചത്. നീലഗിരി ജില്ലയിലെ കോത്തഗിരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

എസ്റ്റേറ്റ് ബംഗ്ലാവില്‍ കവര്‍ച്ചയ്ക്കെത്തിയ സയന്‍ തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലുകയും മറ്റൊരു ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തെന്നാണ് കേസ്.  2017 ഏപ്രില്‍ 24 നായിരുന്നു സംഭവം. കേസിലെ ഒന്നാം പ്രതിയായ കനകരാജ് വാഹനാപകടത്തെ തുടര്‍ന്ന് ഏപ്രില്‍ 28ന് മരിച്ചിരുന്നു. ഇയാള്‍ ഒഴികെ ബാക്കിയുള്ള 10 പ്രതികളും മലയാളികളാണ്. 

കനകരാജിന് അപകടമുണ്ടായതിന് അടുത്ത ദിവസം ഏപ്രില്‍ 29ന്  പാലക്കാട് വച്ച് സയനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. ഈ അപകടത്തില്‍  സയന്‍റെ ഭാര്യയും കുഞ്ഞും മരിക്കുകയും സയന്  ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടു ജില്ലകളിൽ വീണ്ടും പക്ഷിപ്പനി; കോഴികൾക്കും താറാവിനും രോ​ഗബാധ, അടിയന്തര നടപടികൾക്ക് നിർദേശം
ദീപ്തിക്കും മിനിമോൾക്കുമായി ഐ ഗ്രൂപ്പിൽ തർക്കം, ഷൈനിക്കായി എ ഗ്രൂപ്പ്; കൊച്ചി മേയറിൽ തീരുമാനമാകാതെ കോണ്‍ഗ്രസ്, കടുത്ത അഭിപ്രായ ഭിന്നത