രാഷ്ട്രീയ സംഘട്ടനങ്ങളെ എതിര്‍ത്ത് കോടിയേരിയും കുമ്മനവും

Published : Jan 01, 2017, 01:48 PM ISTUpdated : Oct 05, 2018, 12:23 AM IST
രാഷ്ട്രീയ സംഘട്ടനങ്ങളെ എതിര്‍ത്ത് കോടിയേരിയും കുമ്മനവും

Synopsis

രാഷ്ട്രീയ സംഘട്ടനങ്ങളെ എതിര്‍ത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും  ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനും. രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഉണ്ടായാല്‍ രാഷ്ട്രീയ എതിരാളികളുടെ തലയില്‍ കുറ്റം കെട്ടിവയ്ക്കുന്ന  പ്രവണത രാഷ്ട്രീയ പാര്‍ട്ടികള്‍ ഒഴിവാക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞപ്പോള്‍ ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ സംഘട്ടനങ്ങളിലേക്കെത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. എണ്‍പത്തിനാലാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഇരുവരും രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കെതിരെ നിലപാടെടുത്തത്.

ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സംഘർഷമില്ലാത്ത സംഘടന എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകായിരുന്നു കൊടിയേരി ബാലകൃഷ്ണൻ. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി സ്വാധീനിക്കുന്ന രീതി കൂടി വരുന്നുവെന്നും ഇത് ഇല്ലാതാകണമെന്നും കോടിയേരി പറഞ്ഞു.

ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളാണ് സംഘട്ടനങ്ങളിലേക്കെത്തുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ കുമ്മനം രാജശേഖരൻ പറഞ്ഞു. ആശയത്തെ ആശയം കൊണ്ട് നേരിടണമെന്നും കുമ്മനം പറഞ്ഞു.

വി ഡി സതീശൻ ബിനോയ് വിശ്വം തുടങ്ങിയവരും സെമിനാറില്‍ പങ്കെടുത്തു. മൂന്ന് ദിവസം നീണ്ടുനിന്ന ശിവഗിരി തീര്‍ത്ഥാടനത്തിന് സമാപനമായി

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജോസ് കെ മാണിക്ക് മറുപടി ഇല്ല, മുന്നണി വികസനം അജണ്ടയിൽ ഇല്ല, അടിത്തറ നഷ്ടപ്പെട്ടവരെ മുന്നിലേക്ക് എടുക്കേണ്ട ആവശ്യമില്ലെന്ന് പി ജെ ജോസഫ്
ജോസ് കെ മാണിയെ വേണ്ടെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ്; പരുന്തിന് മുകളിലെ കുരുവി ജോസ് കെ മാണിയും കൂട്ടരുമെന്ന് മോൻസ് ജോസഫ്