
തിരുവനന്തപുരം: ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സിപിഎം സഖ്യ സാധ്യത പാടേ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം കോൺഗ്രസ് സഹകരണം ഉണ്ടായാൽ മുതലെടുക്കുന്നത് ബിജെപി ആയിരിക്കും. വർഗ്ഗീയതയ്ക്കും ഉദാര വത്കരണ നയങ്ങൾക്കും എതിരെയാണ് സഖ്യം വേണ്ടതെന്നും കോടിയേരി
വ്യക്തമാക്കി.
രാഷ്ട്രീയ അടവുനയം നയപരമായ യോജിപ്പുള്ളവരുമായി മാത്രമായിരിക്കും. സഹകരിക്കാൻ സന്നദ്ധതയുള്ളവരെ ഉൾക്കൊള്ളാൻ സിപിഎമ്മിന് കഴിയണം. കേരളാ കോൺഗ്രസ് എമ്മും വീരേന്ദ്രകുമാറും യുഡിഎഫ് വിട്ടു. ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിയും ശിഥിലമായി. ബഹുജന അടിത്തറ കൂട്ടാനുള്ള ശ്രമം ഇടത് മുന്നണിയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം അംഗങ്ങളും പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam