'കടക്ക് പുറത്ത്' പ്രയോഗം മനപ്പൂര്‍വ്വമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

Published : Aug 02, 2017, 08:23 PM ISTUpdated : Oct 05, 2018, 01:40 AM IST
'കടക്ക് പുറത്ത്' പ്രയോഗം മനപ്പൂര്‍വ്വമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

Synopsis

തിരുവനന്തപുരം: സമാധാന ചര്‍ച്ചക്കെത്തിയ മാധ്യമങ്ങളെ മുഖ്യമന്ത്രി ആട്ടിയിറക്കിയത് മനപൂര്‍വ്വമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. പ്രവേശനം ഇല്ലാത്ത ഇടത്ത് മാധ്യമങ്ങളെ കണ്ടപ്പോഴുള്ള സ്വാഭാവിക പ്രതികരണം മാത്രമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു പ്രതികരണം. 

ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ച സംഭവം അസാധാരണമല്ലെന്നും സെക്രട്ടേറയിറ്റ് യോഗം വിലയിരുത്തി.  സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ സംസ്ഥാനത്ത് നിലവിലുള്ളത്  നല്ല ബന്ധമാണ്. സംഭവം വിവാദമാക്കുന്നവരുടെ വലയില്‍ വീഴേണ്ടതില്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടിക്കുള്ളത്. നാളെയും മറ്റന്നാളും സംസ്ഥാന സമിതി യോഗം ചേരും. പാര്‍ട്ടി സമ്മേളനങ്ങളെ കുറിച്ചുള്ള രൂപ രേഖയും നേതൃയോഗങ്ങളിലുണ്ടാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ബാർ ലൈസൻസുകളടക്കമുള്ള നടപടികളിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ; മന്ത്രി എം.ലിജു മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി
ബാർ ലൈസൻസുകളടക്കമുള്ള നടപടികളിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ; മന്ത്രി എം.ലിജു മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി