ചരിത്രവിജയമെന്ന് കോടിയേരി

Web Desk |  
Published : May 31, 2018, 12:28 PM ISTUpdated : Jun 29, 2018, 04:05 PM IST
ചരിത്രവിജയമെന്ന് കോടിയേരി

Synopsis

സർക്കാറിന്‍റെ വികസന നയത്തിനും മതേതരനിലപാടിനും കിട്ടിയ അംഗീകാരം ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തിൽ പോലും യുഡിഎഫിന് തിരിച്ചടിയായി കേരളത്തിൽ ബിജെപിയുടെ വളർച്ച പടവലങ്ങ പോലെയെന്നും കോടിയേരി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എൽഡിഫിന്‍റേത് ചരിത്ര വിജയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സർക്കാറിന്‍റെ വികസന നയത്തിനും മതേതരനിലപാടിനും കിട്ടിയ അംഗീകാരമാണ് ഈ വിജയമെന്ന് കോടിയേരി പ്രതികരിച്ചു. 

യുഡിഎഫ് മുന്നോട്ട് വെച്ച മൃദു വർഗീയതയ്ക്കും രാഷ്ട്രീയ നാടകത്തിനും ചെങ്ങന്നൂരിലും തിരിച്ചടി കിട്ടിയെന്നും കോടിയേരി പറഞ്ഞു. സർക്കാരിന്റെ വിലയിരുത്തൽ ആകും ഉപതെരഞ്ഞെടുപ്പ് ഫലം എന്ന നിലപാടിൽ ഉമ്മൻ ചാണ്ടി ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തിൽ പോലും യുഡിഎഫിന് തിരിച്ചടിയായി. കേരള രാഷ്ട്രീയത്തിൽ യുഡിഎഫിന്റെ പ്രസക്തി നഷ്ടപ്പെടുന്നു എന്നു തെളിയിക്കുന്നതാണ് സജി ചെറിയാന്‍റെ വിജയനെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 

കേരള കോണ്‍ഗ്രസ്സിന്റെ അണികൾ പോലും മാണിയുടെ ആഹ്വാനം മുഖവിലയ്ക്കെടുത്തില്ല. കേരളത്തിൽ നിന്ന് സിപിഎമ്മിനെ ഇല്ലാതാക്കും എന്നായിരുന്നു ബിജെപി പ്രഖ്യാപനം. ആർഎസ്എസിനെ ഇറക്കി ബിജെപി പ്രചരണം നടത്തി. എന്നിട്ടും, കഴിഞ്ഞ തവണ കിട്ടിയ വോട്ടു പോലും നേടാൻ ആയില്ലെന്നും കേരളത്തിൽ ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ കീഴോട്ടാണെന്നും കോടിയേരി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലയാളികളുടെ യാത്രാ ദുരിതത്തിന് നേരിയ ആശ്വാസം, ക്രിസ്മസ് അവധിക്കാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
എസ്ഐആറിന് ശേഷം വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം; പേര് ഇല്ലെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ, പ്രധാന തീയതികൾ അറിയാം