
കൊച്ചി: സോഷ്യലിസ്റ്റ് നിർമ്മാണ പ്രക്രിയ നടപ്പിലാക്കുന്നതിനുള്ള ധീരമായ നടപടികളാണ് ചൈന കൈക്കൊള്ളുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചൈനയുടെ നിലപാടുകൾ സാമ്രാജ്യത്വ വിരുദ്ധ പോരാളികൾക്ക് പ്രതീക്ഷ പകരുന്നതാണ്. ചൈന ഇന്ന് ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തിക ശക്തിയാണെന്നും നിലനിൽപ്പിന് വേണ്ടിയാണ് ഉത്തര കൊറിയയുടെ ഇപ്പോഴത്തെ ചെയ്തികളെന്നും കോടിയേരി പറഞ്ഞു. എറണാകുളം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ തുടർഭരണമുണ്ടാകും. ഇടതു മുന്നണിയുടെ അടിത്തറ വിപുലീകരിക്കുമെന്നും മാണിയും, വീരേന്ദ്രകുമാറും യുഡിഎഫ് വിട്ടത് എൽ ഡി എഫ് നയങ്ങൾക്കുള്ള അംഗീകാരമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കേരള രാഷ്ട്രീയത്തിൽ മാറ്റം വരുന്നതിന്റെ സൂചനകളാണിത്, വീരേന്ദ്രകുമാറിന്റെ പാർട്ടിയുടെ കാര്യത്തിലുള്ള തീരുമാനം എൽ ഡി എഫ് കൂട്ടായി എടുക്കുമെന്നും കോടിയേരി വ്യക്തമാക്കി. യു ഡി എഫിൽ ഇപ്പോൾ ഉള്ളത് കോൺഗ്രസും ലീഗും മാത്രമാണ് ഇങ്ങനെ യുഡിഎഫിൽ തുടരണോയെന്ന് മറ്റ് പാർട്ടികളും ആലോചിക്കണമെന്നും സാമ്രാജ്യത്വപക്ഷപാതമുള്ളവരാണ് സിപിഎമ്മിനെതിരെ കുപ്രചാരണം നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam