സന്തോഷ് വധം: പിടിയിലായത് സിപിഎമ്മുകാരല്ലെന്ന് കോടിയേരി

Web Desk |  
Published : Jan 21, 2017, 09:54 AM ISTUpdated : Oct 05, 2018, 01:52 AM IST
സന്തോഷ് വധം: പിടിയിലായത് സിപിഎമ്മുകാരല്ലെന്ന് കോടിയേരി

Synopsis

തിരുവനന്തപുരം: അണ്ടല്ലൂര്‍ സന്തോഷ് വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ സിപിഐഎം പ്രവര്‍ത്തകരല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ല. സംഭവം രാഷ്ട്രീയ കൊലപാതകമല്ല. അക്രമികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. തിരുവനന്തപുരം ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കൊലപാതകത്തില്‍ പങ്കില്ലെന്ന് നേരത്തെ സിപിഐഎം കണ്ണൂര്‍ നേതൃത്വവും വ്യക്തമാക്കിയിരുന്നു. അണ്ടല്ലൂര്‍ കൊലപാതകം സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണെന്ന് സിപിഐഎം സംസ്ഥാനസമിതി അംഗം എം വി ജയരാജന്‍ പറഞ്ഞു. കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്‌ച പറ്റിയിട്ടില്ലെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.

അണ്ടല്ലൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായതായി പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ കുറച്ചുദിവസമായി അണ്ടല്ലൂരിലും പരിസരപ്രദേശങ്ങളിലും നടന്നുവന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് പൊലീസ് ഭാഷ്യം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: 'എസ്ഐടിയിൽ സിപിഎം ബന്ധമുള്ള പൊലീസുകാർ'; ശബരിമലയിലെ സ്വർണം ആർക്കാണ് വിറ്റതെന്ന് വിഡി സതീശൻ
'ബ്ലോക്ക് പഞ്ചായത്ത് സ്ഥാനങ്ങൾ രാജിവെക്കില്ല, വോട്ട് സംരക്ഷിക്കാനുള്ള ബോധ്യത കോണ്‍ഗ്രസിന്‍റേത്'; വോട്ടു കോഴയില്‍ കെ വി അബ്ദുൽ ഖാദർ