
തിരുവനന്തപുരം:തരൂര്‍ കേസില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ. ശശി തരൂര്‍ എംപി സ്ഥാനത്ത് തുടരണോയെന്ന് വ്യക്തമാക്കണം. സ്ത്രീ സുരക്ഷയെക്കുറിച്ച് പറയാന്‍ ഇനി കോണ്‍ഗ്രസിന് അവകാശമില്ലെന്നും കോടിയേരി പറഞ്ഞു.എന്നാല്‍ ശശി തരൂരിനെതിരെ കുറ്റം ചുമത്തിയത് രാഷ്ട്രീയപ്രേരിതമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
സുനന്ദ പുഷ്ക്കറിന്‍റെ മരണം ആത്മഹത്യയെന്നാണ് ദില്ലി പൊലീസ് കുറ്റപത്രത്തില്‍ വെളിപ്പെടുത്തിയത്. സുനന്ദയുടെ മരണത്തില്‍ തരൂരിനെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ എന്നിവയാണ് ചുമത്തിയത്. ദില്ലി പട്യാല ഹൗസ് കോടതിയില്‍ പൊലീസ് കുറ്റപത്രം നല്‍കി.
10വർഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ശശി തരൂരിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടണമെന്ന് ദില്ലി പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു.നാല് കൊല്ലം മുന്‍പാണ് ഡല്‍ഹിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam