കൊല്ലം ജില്ലയുടെ കിഴക്കൻ മേഖല കൊടും വരള്‍ച്ചയിലേക്ക്

Published : Nov 28, 2016, 06:34 AM ISTUpdated : Oct 05, 2018, 03:13 AM IST
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖല കൊടും വരള്‍ച്ചയിലേക്ക്

Synopsis

ആര്യങ്കാവിലെ കേരള തമിഴ്നാട് അതിർത്തിഗ്രാമത്തിലെ നെൽപ്പാടം. നെല്ല് കതിരിട്ട് നിൽക്കേണ്ട സമയമാണിത്. എന്നാൽ പാടത്തെ കാഴ്ചകളിങ്ങനെയാണ്. മഴ ചതിച്ചതോടെ മനം കരിഞ്ഞ കർഷകർ കാലികളേ മേക്കാൻ വിട്ടിരിക്കുകയാണിപ്പോൾ. കാലികൾക്ക് വേണ്ട പുല്ല്പോലും വയലിലില്ല. നെൽകൃഷിയെ മാത്രം ആശ്രയിച്ചാണ് ഈ ഗ്രാമങ്ങളിലെ ജനങ്ങൾ ജീവിക്കുന്നത്. രണ്ട് വിള മുടങ്ങിയതോടെ ഇവരും വലിയ പ്രതിസന്ധിയിലാണ്. സമയത്തിന് മഴകിട്ടാതായതോടെ വിത്തിറക്കിയതും നശിച്ചു.

തമിഴ്നാട്ടിൽ പാട്ടത്തിന് കൃഷി ഇറക്കിയ മലയാളികളുടെ അവസ്ഥയും ഇതുതന്നെ. തമിഴ്നാട്ടിൽ കൃഷി ആവശ്യത്തിന് വൈദ്യുതി സൗജന്യമായികിട്ടും. ഇങ്ങിനെ പമ്പ് ചെയ്ത് വെള്ളമെത്തിക്കാൻ പോലും ജല സ്രോതസ്സുകളില്ല. എല്ലാം വറ്റി വരണ്ടു. സമാനമായ അവസ്ഥയാണ് മലയോരമേഖലയിലെ കുരുമുളക് ഏലം കാപ്പി കർഷകരും നേരിടുന്നത്. മഴക്കാലത്ത് പോലും വെള്ളത്തിന് മറ്റു വഴികൾ തേടേണ്ട അവസ്ഥ.

ഇതുവരെ ഇരുപത്തിരണ്ട് ശതമാനം മഴക്കുറവാണ് കൊല്ലം ജില്ലയിൽ രേഖപ്പെടുത്തിയത്. കാലവര്‍ഷവും തുലാവര്‍ഷവും ഒപ്പം പരാജയപ്പെടുന്ന ഇതുപൊലൊരവസ്ഥ കേരളം മുമ്പ് അനുഭവിച്ചിട്ടില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജമ്മു കശ്മീരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി; ജാഗ്രതയോടെ പൊലീസ്; ഓൺലൈൻ മാധ്യമങ്ങളെ വിലക്കി കളക്‌ടർ; ഒരാൾ കസ്റ്റഡിയിൽ
കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങിൽ സുപ്രധാന മാറ്റം; സ്വകാര്യ ബസുകളിലെ പോലെ ടിക്കറ്റ് നിരക്കുകൾ ഇനി മാറിക്കൊണ്ടിരിക്കും, ഫ്ലെക്‌സി നിരക്ക് ഈടാക്കും