38 വര്‍ഷത്തെ ദുരിതജീവിതത്തിനൊടുവില്‍ മധുസൂദനന്‍റെ കുടുംബത്തിന് സഹായ പ്രവാഹം

Web Desk |  
Published : Jul 08, 2018, 03:22 PM ISTUpdated : Oct 02, 2018, 06:41 AM IST
38 വര്‍ഷത്തെ ദുരിതജീവിതത്തിനൊടുവില്‍ മധുസൂദനന്‍റെ കുടുംബത്തിന് സഹായ പ്രവാഹം

Synopsis

മധുസൂദനന്‍റെ കുടുംബത്തിന് സഹായ പ്രവാഹം

ഷാര്‍ജ : 38 വര്‍ഷമായി നാട്ടിലേക്ക് പോകാനാവാതെ ഷാര്‍ജയില്‍ ദുരിതമനുഭവിക്കുന്ന മധുസൂദനന്‍ പിള്ള രോഹിണി ദമ്പതികളുടെ ദുരിതാവസ്ഥ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ഗള്‍ഫ് മലയാളികളുടെ കാരുണ്യം ഈ വീട്ടിലേക്ക് ഒഴുകുകയാണ്. ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമായി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്ന് ഷാര്‍ജയിലേക്കെത്തി. 

മാസങ്ങളായി മുടങ്ങിക്കിടന്ന വൈദ്യുതി പുനസ്ഥാപിച്ചു. എട്ടുമാസത്തെ വാടക നല്‍കിക്കൊണ്ട് ദുബായിലെ മലയാളി കൂട്ടായ്മ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ നിന്ന് സംരക്ഷിച്ചു. സ്കൂളിന്‍റെ പടിപോലും കാണാത്ത 21 മുല്‍ 29 വയസ്സുവരെ പ്രായമുള്ളവരുടെ വിദ്യാഭ്യാസ ചെലവ് എറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ചവരും കുറവല്ല.

വര്‍ഷങ്ങള്‍ക്കിപ്പുറം കുട്ടികള്‍ക്ക് വയറു നിറയെ ഭക്ഷണം കൊടുക്കാനായതിന്‍റെ സന്തോഷത്തിലാണ് ഈ പിതാവ്. സഹായങ്ങളെത്തുമ്പോഴും നിയമകുരുക്കുകളിലാണ് ഈ കുടുംബത്തിന്‍റെ ആശങ്ക. ഉടന്‍ തന്നെ മലയാളി കുടുംബത്തെ സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ