വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരില്‍ 18 പേരെ ഇനിയും തിരിച്ചറിഞ്ഞില്ല

By Web DeskFirst Published Apr 11, 2016, 2:45 AM IST
Highlights

കൊല്ലം പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു തുടങ്ങി. 18 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല . കൊല്ലം ആശുപത്രിയില്‍ 14 ഉം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നാലും മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്. 85 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. അപകടത്തില്‍ പരുക്കേറ്റ പലരുടേയും നില അതീവഗുരുതരമാണ്. ഗുരുതരാവസ്ഥയില്‍ ഉള്ളവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണ്. ആരേയും സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റേണ്ടതില്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.

അതേസമയം കണ്‍ട്രോളര്‍ ഓഫ് എക്‌സ്പോളോസിവ് തലവന്‍ ഡോ വേണു ഇന്ന് സ്ഥലത്തെത്തുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി.നദ്ദ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുകയാണ്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് പരവൂരില്‍ എത്തുന്നുണ്ട്.

കാണാതായവരുടെ ബന്ധുക്കള്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ . കണ്‍ട്രോള്‍ റൂം നമ്പര്‍ - 0474 2512344, 0474 2794002. കണ്‍ട്രോള്‍ റൂം നമ്പര്‍ (ടോള്‍ ഫ്രീ) 1077 . ഹെല്‍പ് ലൈന്‍ നമ്പര്‍: 9496 17 54 94 . മെഡി. കോളേജിലെ കണ്‍ട്രോള്‍ റൂം നമ്പര്‍: 0471 2528300, 2528647.

 

click me!