കൊല്ലം പരവൂരില്‍ വന്‍ വെടിക്കെട്ട് അപകടം; 108 പേര്‍ മരിച്ചു, 350 ഓളം പേര്‍ ആശുപത്രികളില്‍

Published : Apr 08, 2016, 08:39 PM ISTUpdated : Oct 05, 2018, 12:04 AM IST
കൊല്ലം പരവൂരില്‍ വന്‍ വെടിക്കെട്ട് അപകടം; 108 പേര്‍ മരിച്ചു, 350 ഓളം പേര്‍ ആശുപത്രികളില്‍

Synopsis

കൊല്ലം പരവൂര്‍ കുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടത്തില്‍ 108 പേര്‍ മരിച്ചു. 350 ഓളം പേര്‍ പൊള്ളലേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. പുലര്‍ച്ചെ 3.30ന് കമ്പപ്പുരയ്‌ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു പൊലീസുകാരനുമുണ്ട്. സജി സെബാസ്റ്റ്യന്‍ എന്ന പൊലീസുകാരനാണ് മരിച്ചത്. ഒരു മരിച്ചവരില്‍ ഒരു സ്‌ത്രീയും ഉള്‍പ്പെടുവന്നു. വിവിധ ആശുപത്രികളില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതുവരെ 44 പേരെ പ്രവേശിപ്പിച്ചു. ഇതില്‍ 12 പേരുടെ മരണം ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എല്ലാ പരിപാടികളും റദ്ദാക്കി സംഭവസ്ഥലത്തെത്തും. പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കൊല്ലം മെഡിസിറ്റി, കൊല്ലം ജില്ലാ ആശുപത്രി, കൊട്ടിയം ഹോളിക്രോസ്, നെടുങ്ങോലം ആശുപത്രി, തിരുവനന്തപുരം കിംസ്, കൊല്ലം എന്‍എസ് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത് .അപകടത്തില്‍ ദേവസ്വം ബോര്‍ഡ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ക്ഷേത്രത്തിന്റെ ഒന്നരകിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. നിരവധി പേര്‍ ഇപ്പോഴും അവിശ്ഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഡിജിപിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ധനസഹായം നല്‍കുമെന്നും രമേശ്ശ് ചെന്നിത്തല പറഞ്ഞു. കൃഷ്ണന്‍കുട്ടി എന്നയാളാണ് കമ്പക്കെട്ട് ഒരുക്കിയത്. അടിയന്തിര സഹായങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നമ്പര്‍ 0474 2512344 . 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു