പള്ളിയില്‍ ചുമതലയേല്‍ക്കാനെത്തിയ വികാരിയെ വിശ്വാസികള്‍ തടഞ്ഞുവെച്ചു

Web Desk |  
Published : Apr 15, 2018, 11:08 PM ISTUpdated : Jun 08, 2018, 05:48 PM IST
പള്ളിയില്‍ ചുമതലയേല്‍ക്കാനെത്തിയ വികാരിയെ വിശ്വാസികള്‍ തടഞ്ഞുവെച്ചു

Synopsis

കാണിക്ക സ്വര്‍ണം വിറ്റതില്‍ പള്ളിക്ക് നഷ്‌ടപ്പെട്ട തുക ഉത്തരവാദികളായവര്‍ തിരിച്ചടക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം

തൃശൂര്‍: കൊരട്ടി സെന്‍റ് മേരീസ്  ഫെറോന പള്ളിയില്‍ വീണ്ടും വിശ്വാസികളുടെ പ്രതിഷേധം. പുതുതായി ചുമതലയേല്‍ക്കാനെത്തിയ വികാരി ഫാദര്‍ ജോസഫ് തെക്കിനിയത്തിനെ വിശ്വാസികള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. കാണിക്ക സ്വര്‍ണം വിറ്റതില്‍ പള്ളിക്ക് നഷ്‌ടപ്പെട്ട തുക ഉത്തരവാദികളായവര്‍ തിരിച്ചടക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സംഭവത്തില്‍ ആരോപണ വിധേയനായ മാത്യു മണവാളനെ കഴിഞ്ഞ ദിവസം സഭാ നേതൃത്വം മാറ്റിയിരുന്നു. സംഭവത്തില്‍ തീരുമാനമാകുന്നത് വരെ പ്രതിഷേധം തുടരാനാണ് വിശ്വാസികളുടെ തീരുമാനം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എട്ട് വനിത പ്രക്ഷോഭകരെ വധിക്കുന്നതിൽ നിന്ന് ഇറാൻ പിന്മാറി, ട്രംപിന്റെ പുതിയ അവകാശ വാദം; പരിഹസിച്ച് തള്ളി 'മിസാൻ ഓൺലൈൻ'
സംഗീതത്തിലും മതവിദ്വേഷം പടർത്താനുള്ള ആർഎസ്എസ് നീക്കത്തെ കേരളം ചെറുക്കും, നന്ദഗോവിന്ദം ഭജൻസിന്‍റെ ക്ഷേത്രത്തിലെ ക്രിസ്ത്യൻ പാട്ടിന് പിന്തുണയുമായി കെ സി