
ദില്ലി: കുപ്രസിദ്ധമായ കൊട്ടിയൂർ പീഡനക്കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസിൽ മൂന്ന്, നാല്, അഞ്ച് പ്രതികളായ സിസ്റ്റര്‍ ഡോക്ടര്‍ ടെസ്സി തോമസ്, ഡോക്ടര്‍ ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് ഹർജി നൽകിയത്. പീഡനത്തിന് ശേഷം ഗർഭിണിയായ പെൺകുട്ടിയെ പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടർമാരും അഡ്മിനിസ്ട്രേറ്റുമാണ് ഇവർ.
കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫാദർ തോമസ് തേരകവും സിസ്റ്റർ ബെറ്റിയും നൽകിയ ഹർജിക്കൊപ്പം ഇവരുടെ ഹർജി പരിഗണിക്കും . കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്ന മറ്റു പ്രതികളുടെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് കേസിലെ ഒന്നാം പ്രതിയായ ഫാദർ റോബിൻ വടക്കുംചേരി തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam