കോഴിക്കോട് ഹര്‍ത്താല്‍ തുടങ്ങി; ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിനു നേരെ കല്ലേറ്

Published : Jun 10, 2017, 07:08 AM ISTUpdated : Oct 04, 2018, 11:52 PM IST
കോഴിക്കോട് ഹര്‍ത്താല്‍ തുടങ്ങി; ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിനു നേരെ കല്ലേറ്

Synopsis

കോഴിക്കോട്: ജില്ലയില്‍ ബിഎംഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ബിഎംഎസ്  ജില്ല കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിഎംഎസിന്‍റെ ആരോപണം. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് വരെയാണ്. ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണയുണ്ട്.

അതിനിടെ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്‍റെ വീടിനു നേരെ കല്ലേറുണ്ടായി. ജനൽ ചില്ലുകൾ തകർന്നു. വടകര വള്ളിയോടുള്ള വീടിനു നേരെയാണ് ആക്രമണമുണ്ടായത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ബോംബാക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ പത്തംഗം സംഘത്തെ നിയമിച്ച് ഡിജിപി ഉത്തരവിറക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആകെ മുങ്ങിയാൽ കുളിരില്ല, അഴിയെങ്കിൽ അഴി, കയറെങ്കിൽ കയ‍ർ'; അർജുൻ ആയങ്കിക്കെതിരേ വീണ്ടും കേസ്, പിന്നാലെ പുതിയ ഫെയ്സ്ബുക്ക് കുറിപ്പ്
ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും; അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾക്ക് വരെ നാളെ അവധി പ്രഖ്യാപിച്ച് പത്തനംതിട്ട കളക്ടർ