ബസിൽ നിന്ന് വീണ് ഗർഭിണിക്ക് പരിക്കേറ്റ സംഭവം: ബസ് ജീവനക്കാർക്കെതിരെ നടപടി

By Web DeskFirst Published May 6, 2018, 12:17 AM IST
Highlights
  • ബസിൽ നിന്ന് വീണ് ഗർഭിണിക്ക് പരിക്കേറ്റ സംഭവം: ബസ് ജീവനക്കാർക്കെതിരെ നടപടി

കോഴിക്കോട്: ഇരിങ്ങലിൽ സ്വകാര്യ ബസിൽ നിന്ന് വീണ് ഗർഭിണിക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ മോട്ടോർവാഹന വകുപ്പിന്റെ നടപടി. ഇരുവരുടെയും ലൈസൻസ് സസ്പെന്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസിൽ നിന്ന് വീണ് കോഴിക്കോട് എരഞ്ഞാറ്റിൽ സ്വദേശി ദിവ്യക്ക് പരിക്കേറ്റത്. ദിവ്യ ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ട് എടുക്കുകയായിരുന്നു.സംഭവത്തെ കുറിച്ച് അന്വേഷിച്ച മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കൊയിലാണ്ടി ജോയിന്റ് ആർടിഒ നടപടി എടുത്തത്.

ഡ്രൈവർ നൗഷാദിന്റെ ലൈസൻസ് ഒരു മാസത്തേക്കും കണ്ടക്ടർ രാഗേഷിന്റെ ലൈസൻസ് മൂന്ന് മാസത്തേക്കും സസ്പെന്റ് ചെയ്തു.ഏഴ് മാസം ഗർഭിണിയായ ദിവ്യ ചികിത്സയിലാണ് ബസുകളുടെ അമിതവേഗതയും മത്സരഓട്ടവും മൂലം അപകടങ്ങൾ പതിവാകുന്നുവെന്ന് നാട്ടുകാർ പരാതിപെട്ടിരുന്നു. ദിവ്യയുടെ പരാതിയിൽ ബസ് ജീവനക്കാരെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. 

click me!