കോഴിക്കോട് കോൺ​ഗ്രസിന് തിരിച്ചടി, മേയർ സ്ഥാനാർത്ഥി വി എം വിനുവിന്റെ പേര് വോ‌‌‌ട്ടർ പട്ടികയിൽ ഇല്ല

Published : Nov 17, 2025, 07:00 PM ISTUpdated : Nov 17, 2025, 07:14 PM IST
v m vinu

Synopsis

പുതിയ പട്ടികയിലാണ് വി എം വിനുവിന് വോട്ടില്ലെന്ന വിവരം പുറത്തുവരുന്നത്. വി എം വിനു കല്ലായി ഡിവിഷനിൽ പ്രചാരണം തുടങ്ങിയിരുന്നു.

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷൻ മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വി എം വിനുവിന് വോ‌ട്ടില്ല. പുതിയ പട്ടികയിലാണ് വി എം വിനുവിന് വോട്ടില്ലെന്ന വിവരം ശ്രദ്ധയിൽപെട്ടത്. വി എം വിനു കല്ലായി ഡിവിഷനിൽ പ്രചാരണം തുടങ്ങിയിരുന്നു. കോണ്‍ഗ്രസിനും യുഡിഎഫിനും ഇപ്പോള്‍ മാത്രമാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിനു വോട്ട് ചെയ്തിരുന്നു. മലാപ്പറമ്പ് ഡിവിഷനിൽ നിന്നാണ് വിനു വോട്ട് ചെയ്തിരുന്നത്. വേറെ ഒരിടത്തേക്കും താമസം മാറുകയോ മറ്റൊരിടത്ത് പോയി താമസിക്കുകയോ ചെയ്തിരുന്നില്ല. അതിനാൽ തന്നെ അവിടത്തെ വോട്ടര്‍ പട്ടികയിൽ പേരുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. പല ഘട്ടങ്ങളിലായി വോട്ടര്‍ പട്ടിക വന്നപ്പോഴും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലൊന്നും തന്നെ വി എം വിനുവിന്‍റെ പേരുണ്ടായിരുന്നില്ലെന്നും നേതൃത്വം പറയുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോഴിക്കോട് കോര്‍പറേഷനിൽ വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടിരിക്കുന്നത്.

ദീര്‍ഘനാളായി കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമാണ് വിഎം വിനു താമസിക്കുന്നത്. പൊതുസ്വീകാര്യൻ എന്ന നിലയിൽ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായിട്ടാണ്  വിഎം വിനുവിനെ മത്സരിപ്പിക്കാനൊരുങ്ങിയത്. ഹിറ്റ് സിനിമകളുടെ സംവിധായനായ വിഎം വിനു ഭരണകാര്യങ്ങളിലടക്കം അഭിപ്രായം തുറന്നുപറയാറുണ്ട്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദിവാകറിന്റെയും ഒമ്പതുകാരനായ ദേവപ്രായാഗിന്റെയും മഹാദാനം; പുതുജീവൻ നൽകുന്നത് 12 പേർക്ക്
ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്