കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ലോകോത്തര വികസനം വരുന്നു

By Web DeskFirst Published Feb 9, 2017, 1:31 AM IST
Highlights

ദില്ലി: പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന രാജ്യത്തെ ആദ്യ 23 റയിൽവേ സ്റ്റേഷനുകളിൽ കോഴിക്കോട് റയിൽവേ സ്റ്റേഷനും. ദക്ഷിണേന്ത്യയിൽ നിന്നും രണ്ടു സ്റ്റേഷനുകളെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത

പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ രാജ്യത്തെ നാനൂറു പ്രമുഖ റയിൽവേ സ്റ്റേഷനുകളുടെ പുനർവികസനമാണ് റയിൽവേ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഉത്ഘാടനം കേന്ദ്ര റയിൽവേ മന്ത്രി സുരേഷ് പ്രഭു നിർവ്വഹിച്ചു.

 മൂന്നു ഘട്ടങ്ങളായി നടപ്പാക്കുന്ന റയിൽവേ സ്റ്റേഷൻ പുനർവികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ രാജ്യത്തെ 23 മൂന്നു സ്റ്റേഷനുകളാണ് വികസിപ്പിക്കുക..ദക്ഷിണേന്ത്യയിൽ നിന്നും ചെന്നൈ, കോഴിക്കോട് എന്നീ സ്റ്റേഷനുകളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  കോഴിക്കോട് റയിൽവേ സ്റ്റേഷൻ വികസിക്കുന്നതിലൂടെ മലബാറിന്‍റെ വികസനം സാധ്യമാകുമെന്ന് എം പി എം കെ രാഘവൻ പറഞ്ഞു.

ലോകോത്തര നിലവാരത്തിൽ വികസിപ്പിക്കുന്ന റയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്കു മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് കേന്ദ്ര റയിൽവേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

click me!