കെപിസിസി നേതൃയോഗം ഇന്ന്; സുധീരനെയും മുരളീധരനെയും വിളിച്ചില്ല

Web Desk |  
Published : Jun 28, 2018, 07:04 AM ISTUpdated : Oct 02, 2018, 06:47 AM IST
കെപിസിസി നേതൃയോഗം ഇന്ന്; സുധീരനെയും മുരളീധരനെയും വിളിച്ചില്ല

Synopsis

രാജ്യസഭാ സീറ്റ് വിവാദത്തിലടക്കം നിലപാട് പരസ്യമാക്കിയവരാണ് ഇരുവരും.

തിരുവനന്തപുരം: കെപിസിസി നേതൃ യോഗം ഇന്ന് ചേരും. രാവിലെ പത്തിന് കെപിസിസി ആസ്ഥാനത്താണ് യോഗം. കെപിസിസി ഭാരവാഹികൾ, ഡിസിസി അധ്യക്ഷൻമാർ, പാർലമെന്‍ററി പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഒരുക്കവും സംസ്ഥാന സർക്കാരിനെതിരായ സമര പരിപാടികളുടെ ആസൂത്രണവുമാണ് അജണ്ട. വി.എം സുധീരനെയും കെ മുരളീധരനെയും യോഗത്തിലേക്ക് വിളിച്ചിട്ടില്ല. രാജ്യസഭാ സീറ്റ് വിവാദത്തിലടക്കം നിലപാട് പരസ്യമാക്കിയവരാണ് ഇരുവരും.

കെ.എം.മാണിക്കും കേരള കോണ്‍ഗ്രസിനും രാജ്യസഭാ സീറ്റ് വിട്ടുനല്‍കുന്നതില്‍ സുധീരന്‍ തുടക്കം മുതലേ പരസ്യവിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. മാണിക്ക് സീറ്റ് നല്‍കിയത് അപകടങ്ങളുണ്ടാക്കുമെന്നായിരുന്നു കെ.മുരധീരന്‍റെ പ്രസ്താവന. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ദില്ലി മലയാളി ശ്രീനിവാസന്‍ കൃഷ്ണനെ നിയമിച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരെയും സുധീരന്‍ രംഗത്തെത്തിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാമന്തളിയിലെ കൂട്ടമരണം; ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്, 'ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചു'
'ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി': നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അഭിനന്ദിച്ച് വി ഡി സതീശൻ