കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

By Web DeskFirst Published Jun 19, 2018, 1:31 AM IST
Highlights

പ്രമുഖ പ്രവാസി അഷറ്ഫ് താമരശേശേരി  പ്രവാസി ചിട്ടിയുടെ ആദ്യ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി.

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടിയില്‍ ചേരുന്നവര്‍ക്ക്  നവകേരളം സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ പങ്കാളിയാകാനുള്ള അവസരമാണ് കിട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്‍റെ പശ്ചാത്തലവികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളുടെ സഹായം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി ചിട്ടിയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇയുടെ പുതിയ ലോഗോയും ചടങ്ങില്‍ പുറത്തിറക്കി. ചടങ്ങില്‍  പ്രമുഖ പ്രവാസി അഷറ്ഫ് താമരശേശേരി  പ്രവാസി ചിട്ടിയുടെ ആദ്യ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി.


 

click me!