കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കുലര്‍

Published : Feb 24, 2018, 07:15 PM ISTUpdated : Oct 04, 2018, 07:31 PM IST
കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കുലര്‍

Synopsis

തി​രു​വ​ന​ന്ത​പു​രം: കെഎസ്ആര്‍ടിസി ഡ്രൈ​വ​ർ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്നാ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്താ​യി​രു​ന്നു. അലക്ഷ്യമായി യാത്രക്കാരെ അപായപ്പെടുത്തും വിധം വണ്ടിയോടിച്ച ഡ്രൈവര്‍ക്കെതിരെ പ്രതിഷേധമുയരുകയും ഇതേ തുടര്‍ന്ന് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു വി​ല​ക്കി കെഎസ്ആര്‍ടിസി എം​ഡി​  സ​ർ​ക്കു​ല​ർ ഇറക്കി.

കെഎസ്ആര്‍ടിസി ബ​സ് ഓ​ടി​ക്കു​മ്പോള്‍ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ൻ സ​ർ​വീ​സി​ൽ​നി​ന്നു നീ​ക്കു​മെ​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്നും എം​ഡി സ​ർ​ക്കു​ല​റി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. കെഎസ്ആര്‍ടിസി ഡ്രൈ​വ​ർ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്നാ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സമാണ് പു​റ​ത്താ​യി​രു​ന്നു. കോ​ട്ട​യം -കു​മ​ളി റൂ​ട്ടി​ൽ സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ഡ്രൈ​വ​റാ​ണ് മൊ​ബൈ​ൽ​ഫോ​ണി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ട് അ​ല​ക്ഷ്യ​മാ​യി വ​ണ്ടി​യോ​ടി​ച്ച​ത്. യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ ഈ ​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി പു​റ​ത്തു​വി​ടുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അന്തസ്സും അച്ചടക്കവും ഉത്തരവാദിത്തവും കാട്ടണം, എഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ മാർഗരറ്റ് ആൽവ
യാത്രക്കാരിലേറെയും വിദേശികൾ, നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു