
ചേര്‍ത്തല: സംസ്ഥാന സര്‍ക്കാരിന്‍റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ വച്ച് ചാര്‍ജില്ലാതെ നിന്നു പോയതിന് കാരണം ട്രാഫിക് ബ്ലോക്കെന്ന് ബസിലെ കണ്ടക്ടര്‍ ഫാത്തിമ. തിരുവനന്തപുരം മുതല്‍ നിരവധി സ്ഥലങ്ങളില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായിരുന്നു. മുമ്പ് പുറപ്പെട്ട് മറ്റ് ഇലക്ട്രിക് ബസുകള്‍ കൃത്യസമയത്ത് എത്തിച്ചേര്‍ന്നെന്ന് ഫാത്തിമ പറയുന്നു.
യാത്രക്കാര്‍ക്ക് ആദ്യയാത്രയില്‍ ബുദ്ധിമുട്ട് ഉണ്ടായി. എന്നാല്‍ ഏറെ താമസിക്കാതെ തന്നെ യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റി വിടാന്‍ സാധിച്ചെന്ന് ഫാത്തിമ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. ആദ്യ യാത്രയാണ് ഇനി അടുത്ത ഡിപ്പോയില്‍ നിന്ന് ആളുകള്‍ എത്തി വേണം വണ്ടി ഗതാഗത സജ്ജമാക്കാനെന്ന് ഫാത്തിമ പറഞ്ഞു.
ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളൊന്നുമില്ലാതെ ആദ്യഘട്ടത്തില്‍ ഇന്ന് മുതല്‍ പത്ത് ഇലക്ട്രിക് ബസ്സുകള്‍ സര്‍വ്വീസാണ് ആരംഭിച്ചത്. നേരത്തെ തിരുവനന്തപുരം നഗരത്തിലെ എല്ലാ കെഎസ്ആര്‍ടിസി സര്‍വ്വീസുകളും ഇലക്ട്രിക് ബസ്സിലേക്ക് മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമാകുമെന്ന് പമ്പ-നിലക്കല്‍ സര്‍വ്വീസ് തെളിയിച്ചതിന് പിന്നാലെയാണ് തിരുവനന്തപുരം എറണാകുളം സര്‍വ്വീസ് പ്രഖ്യാപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam