
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിലെ തൊഴിലാളി സംഘടനകൾ ഇന്ന് അവകാശ സംരക്ഷണ ദിനം ആചരിക്കും. ഈ മാസം 24 ന് നടക്കാനിരിക്കുന്ന സമര പ്രഖ്യാപന കൺവൻഷന് മുന്നോടിയായിട്ടാണിത്. മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ ,ജന വിരുദ്ധ നയങ്ങൾക്കെതിരെയാന്ന് പ്രതിഷേധം.
അതിനിടെ സങ്കുചിത താത്പര്യങ്ങൾ മാറ്റിവച്ച് സ്ഥാപനത്തിന്റെ ഉയർച്ചക്കായി പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി എം.ഡി.ടോമിൻ തച്ചങ്കരി ജീവനക്കാർക്ക് കത്ത് നൽകി. മാനേജ്മെന്റിന്റെ താത്പര്യങ്ങളിലേക്ക് കൈ കടത്താൻ ആരേയും അനുവദിക്കില്ല യൂണിയൻ പ്രവർത്തനത്തെ വിലക്കിയിട്ടില്ല. ജോലി സമയത്തെ പ്രതിഷേധം മാത്രമാണ് വിലക്കിയിട്ടുള്ളതെന്നും കത്തിൽ വിശദീകരിക്കുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam