കെഎസ്ആര്‍ടിസിക്ക് 2595 കോടിയുടെ വായ്‌പാ ബാധ്യത

Web Desk |  
Published : Mar 06, 2017, 07:48 AM ISTUpdated : Oct 04, 2018, 11:19 PM IST
കെഎസ്ആര്‍ടിസിക്ക് 2595 കോടിയുടെ വായ്‌പാ ബാധ്യത

Synopsis

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയ്ക്ക് രണ്ടായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിയഞ്ച് കോടി രൂപയുടെ വായ്പാ ബാധ്യതയുണ്ടെന്ന് ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് സമാന്തര സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ പരിശോധന ശക്തമാക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഇതിനകം 146 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ കൈവശം 72827.67 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെന്നും ഇത് ഏറ്റെടുക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് റവന്യൂ മന്ത്രിയും സഭയെ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപാ ഹെല്‍മെറ്റ് പിഴ ഈടാക്കി. ഈ സര്‍ക്കാര്‍ ഇതുവരെ അറുപത്തിയൊന്‍പത് ലക്ഷം രൂപാ പിഴ ഈടാക്കിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഎൻഎ സാമ്പത്തിക തട്ടിപ്പ്: ജാസ്മിൻ ഷായുടെ 1.44കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
’പ്രണയ സാഫല്യത്തിന് കേരളത്തിന് നന്ദി’; വിവാഹ ശേഷം മൊണാലിസയുടെ ആദ്യ പ്രതികരണം