കെഎസ്ആര്‍ടിസിയില്‍ മുടങ്ങിയ ശമ്പളവും പെന്‍ഷനും നാളെ മുതല്‍ നല്‍കും

Published : Dec 15, 2016, 02:47 PM ISTUpdated : Oct 05, 2018, 12:51 AM IST
കെഎസ്ആര്‍ടിസിയില്‍ മുടങ്ങിയ ശമ്പളവും പെന്‍ഷനും നാളെ മുതല്‍ നല്‍കും

Synopsis

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മുടങ്ങിയ ശമ്പളവും പെന്‍ഷനും നാളെ മുതല്‍ നല്‍കുമെന്ന് ഗതാഗത മന്ത്രി. അതേസമയം സിപിഐ അനുകൂല സംഘടനയ്ക്ക് പിന്നാലെ സിപിഎം അനുകൂല സംഘടന കെ.എസ്.ആര്‍.ടി.ഇ.എയും ശമ്പളം മുടങ്ങിയതിനെതിരെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.  പ്രതിസന്ധി കനത്തതോടെയാണ് സര്‍ക്കറിന്റെ ഇടപെടല്‍. 

ശമ്പളത്തിനായി ട്രഷറിയിലുള്ള കെ.ടി.ഡിഎഫ്.സിയുടെ നിക്ഷേപത്തില്‍ നിന്നും അമ്പത് കോടി പിന്‍വലിക്കും, കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് പണം പിന്‍വലിക്കുന്നതിലൂടെ മൂന്നരകോടി രൂപയുടെ നഷ്ടം ഉണ്ടാകും. പെന്‍ഷന്‍ നല്‍കാന്‍ ഇരുപത്തി ഏഴരകോടിരൂയും സര്‍ക്കാീര്‍ നല്‍കും. സാധാരണ പെന്‍ഷന്‍ തുകയുടെ അമ്പത് ശതമാനം ട്രഷറിയില്‍ നിക്ഷേപിച്ചാല്‍ മാത്രമായിരുന്നു സര്‍ക്കാര്‍ ബാക്കി തുക അനുവദിക്കാറ്. 

എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുത്താണ് ഉപാധികളില്ലാതെ പണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍അനുവദിച്ച  തുക കൊണ്ട് മുഴുവന്‍ ശമ്പളവും പെന്‍ഷനും വിതരണണം ചെയ്യാനാകുമോ എന്ന സംശയം നിലനില്‍ക്കുന്നു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സംഘടനകള്‍ സമരം പ്രഖ്യാപിച്ചത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; ആയുധം ഉണ്ടായിരുന്നില്ലെന്ന് പൊലീസുകാരുടെ മൊഴി, കെഎസ്‍യു പ്രവര്‍ത്തകരെത്തിയത് കരിങ്കൊടിയുമായി
പെരുമ്പാവൂരിൽ ട്വിസ്റ്റോ! എൽദോസ് കുന്നപ്പള്ളിക്ക് സീറ്റ് നൽകുന്നതില്‍ ആശയക്കുഴപ്പം, രണ്ട് പേരുകള്‍ കൂടി പരിഗണനയിൽ