കെഎസ്ആര്‍ടിസിയില്‍ സമരം ചെയ്തു സിപിഐ അനുകൂല സംഘടനാനേതാവിന് സസ്‌പെന്‍ഷന്‍

Web Desk |  
Published : Aug 19, 2017, 09:07 PM ISTUpdated : Oct 04, 2018, 07:03 PM IST
കെഎസ്ആര്‍ടിസിയില്‍ സമരം ചെയ്തു സിപിഐ അനുകൂല സംഘടനാനേതാവിന് സസ്‌പെന്‍ഷന്‍

Synopsis

തിരുവനന്തപുരം: പണിമുടക്കിയവരെ സ്ഥലം മാറ്റിയതിനെതിരെ സമരം ചെയ്ത സി.പി.ഐ അനുകൂല സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി രാഹുൽ അടക്കം അഞ്ചു പേര്‍ക്ക് കെ.എസ്.ആര്‍.ടി.സിയിൽ സസ്പെന്‍ഷൻ . കെ.എസ്.ആര്‍.ടി.സി  ആസ്ഥാനം ഉപരോധിച്ച കേസിൽ റിമാൻഡിലായതിനാലാണ് സസ്പെൻഡ് ചെയ്തത്.

ഈ മാസം രണ്ടിന് സി.പി.ഐ അനുകൂല ട്രാൻസ്പോര്‍ട്ട് എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കി. പണിമുടക്കിയവരെ കൂട്ടത്തോടെ മാനേജ്മെന്‍റ് സ്ഥലം മാറ്റി. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കെ.എസ്.ആര്‍.ടി.സി ആസ്ഥാനം ഉപരോധിച്ചവരെയാണ് സസ്പെന്‍ഡ് ചെയ്ത്. സമരത്തിന് നേതൃത്വം കൊടുത്ത ജനറൽ സെക്രട്ടറി എം.ജി രാഹുൽ, ട്രഷറര്‍ സി.എസ് അനില്‍കുമാര്‍ തുടങ്ങി അഞ്ചു പേര്‍ക്കാണ് സസ്പെൻഷൻ. ഒരു ജീവനക്കാര്‍ 48 മണിക്കൂറിലധികം ജുഡിഷ്യൽ കസ്റ്റഡിയിലായാൽ സസ്പെന്‍ഡ് ചെയ്യണമെന്ന സര്‍വീസ് ചട്ട പ്രകാരമാണ് നടപടി. ഇവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായി.

സ്ഥലം മാറ്റം തടഞ്ഞു കൊണ്ട് ഹൈക്കോടതി ഉത്തരവ് വന്നിട്ടും എം.ഡി രാജമാണിക്യം ഇതു പാലിക്കില്ലെന്നാണ് വിമര്‍ശനം. എം.ഡിയുടെ  നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി ഇടപെടണമെന്നാണ് സംഘടനയുടെ ആവശ്യം. മുഖ്യമന്ത്രിയോട് സി.പി.ഐയും ഈ ആവശ്യമുന്നയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു, സംഭവം കോഴിക്കോട് കോടഞ്ചേരിയിൽ
തലയ്ക്ക് പരിക്കേറ്റതിനാൽ സംസാരിക്കാൻ സാധിക്കുന്നില്ല, ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്