കെഎസ്ആര്‍ടിസി സ്വകാര്യവല്‍ക്കരണം; തച്ചങ്കരിക്കെതിരെ ഭരണപ്രതിപക്ഷ യൂണിയനുകള്‍

Web Desk  
Published : Jul 24, 2018, 02:26 PM IST
കെഎസ്ആര്‍ടിസി സ്വകാര്യവല്‍ക്കരണം; തച്ചങ്കരിക്കെതിരെ ഭരണപ്രതിപക്ഷ യൂണിയനുകള്‍

Synopsis

തച്ചങ്കരിക്കെതിരെ ഭരണപ്രതിപക്ഷയൂണിയനുകള്‍ കെ.എസ്.ആര്‍.ടി.സിയെ സ്വകാര്യവത്കരിക്കാന്‍ നീക്കം യൂണിയന്‍ പ്രവര്‍ത്തനത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു  

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ തച്ചങ്കരിക്കെതിരെ ഭരണപ്രതിപക്ഷ യൂണിയനുകള്‍ സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ചു.അടുത്ത മാസം 7ന് സൂചന പണിമുടക്ക് നടത്തും.സ്ഥാപനത്തിന്‍റെ തലപ്പത്തു നിന്ന് തച്ചങ്കരി ഇറങ്ങിപ്പോകുന്നതാണ് നല്ലതെന്ന് സി.ഐ.ടിയു.സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടിസി മാനേജ്മെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ, വ്യവസായ വിരുദ്ധ നിലപാടിനെതിരെയാണ് സംയുക്ത സമര പ്രഖ്യാപന കൻണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് ആനത്തലവട്ടം ആനന്ദന്‍, വൈക്കം വിശ്വന്‍, കെ,പി.രാജേന്ദ്രന്‍, തമ്പാനൂര്‍ രവി എന്നിവര്‍ പങ്കെടുത്തു. കെ.എസ്.ആര്‍.ടിസി.യെ സ്വകാര്യവത്കരിക്കാനുള്ള കോര്‍പ്പറേറ്റ് ഏജന്‍സിപ്പണിയാണ് തച്ചങ്കരി ചെയ്യുന്നതെന്ന്  നേതാക്കള്‍ കുറ്റപ്പെടുത്തി.തൊഴിലാളി യൂണിയനുകളുടെ പ്രവര്‍ത്തനത്തിനെതിരായ  നിലപാട് അംഗീകരിക്കനാകില്ല.

യൂണിയനുകളുടെ പ്രതിഷേധത്തിനിടയിലും പരിഷ്കരണ നടപടികളുമായി തച്ചങ്കരി മുന്നോട്ട് പോവുകയാണ്.കെ.എസ്.ആര്‍.,ടിസിയെ മൂന്ന് മേഖലകളായി വിഭജിക്കുന്നതിന്‍റെ ഉദ്ഘാടനം നാളെ നടക്കും.ഭരണപക്ഷ യൂണിയനുകള്‍ തന്നെ ശക്തമായ എതിര്‍പ്പമായി മുന്നോട്ട് വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ , ഇതുവരെ തച്ചങ്കരിയെ  പിന്തുണ്ച്ച ,മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎഫ്സി വായ്പാതട്ടിപ്പ്; ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പിവി അൻവർ, ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തി? ശബരിമല സ്വർണക്കൊള്ളയിൽ മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എസ്ഐടി