'പടയൊരുക്കം' സമാപന വേദിയിലെ തമ്മിലടി; കെ.എസ്.യു നേതാക്കളെ സസ്പെന്‍ഡ് ചെയ്തു

Published : Dec 30, 2017, 11:50 AM ISTUpdated : Oct 04, 2018, 07:34 PM IST
'പടയൊരുക്കം' സമാപന വേദിയിലെ തമ്മിലടി; കെ.എസ്.യു നേതാക്കളെ സസ്പെന്‍ഡ് ചെയ്തു

Synopsis

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിച്ച സംഭവത്തില്‍ കെ.എസ്.യു നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ നൗഷാദ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആദേഷ് സുദർമ്മൻ വർക്കല എസ്.എൻ കോളേജ് യുണിറ്റ് സെക്രട്ടറി നജ്മൽ എന്നിവരെയാണ്  അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇവരെ സാഘടനാ പ്രവർത്തനങ്ങളിൽ നിന്നും മാറ്റിനിർത്തി. കോണ്‍ഗ്രസ് പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം രാഹുല്‍ ഗാന്ധി കേരളത്തില്‍ ആദ്യമായി പങ്കെടുത്ത പരിപാടിയാണ് ചെന്നിത്തലയുടെ പടയൊരുക്കും യാത്രയുടെ സമാപന യോഗം. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ ഗ്രൂപ്പ് തിരിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചത് പാര്‍ട്ടിക്കുള്ളിലും വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിലെ അട്ടിമറി; 'ബിജെപിയുമായി നേരത്തെ തന്നെ ടിഎം ചന്ദ്രൻ ഡീലുണ്ടാക്കി, പിന്തുണ തേടി തന്നെയും സമീപിച്ചെങ്കിലും നിരസിച്ചെന്ന് കെആര്‍ ഔസേപ്പ്
പുല്ലൂർ പെരിയ പഞ്ചായത്തിൽ നാടകീയതക്കൊടുവിൽ തീരുമാനം; നറുക്കെടുപ്പിൽ എൽഡിഎഫ്, ഡോ. സി കെ സബിത പ്രസിഡന്‍റ്