
കരിപ്പുര്‍ വിമാനത്താവള വികസനത്തിനായി ഉടന്‍ സ്ഥലം ഏറ്റെടുക്കുമെന്ന് മന്ത്രി കെ ടി ജലീല്‍. ഭുമി നല്‍കാന്‍ തയ്യാറല്ലാത്തവരുടെ പരാതികളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. മലപ്പുറം കലക്ട്രേറ്റില്‍ ഭുവുടമകളുടെ നേതൃത്വത്തിലുള്ള സമരസമിതിയുമായി മന്ത്രി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ പഠിക്കാതെയാണ് ഭുമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകുന്നതെന്ന നിലപാടിലാണ് ഒരു വിഭാഗം ഭു ഉടമകള്‍. ആരാധനാലയങ്ങളും നുറു കണക്കിന് വീടുകളുമുള്ള പ്രദേശത്ത് ജനങ്ങലെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ ഒരു കാരണവശാലും നടപ്പിലാക്കാനാവില്ല. എന്നാല്‍ കുടുതല്‍ ആളുകള്‍ സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ സ്വീകരിക്കുമെന്ന സംശയവും സമരസമിതി നേതാക്കള്‍ക്കുണ്ട്. പള്ളിക്കല്‍ പഞ്ചായത്തിലെയും കുണ്ടോട്ടി നഗരസഭയിലെയും 358 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളവികസനത്തിനായി ഏറ്റെടുക്കുന്നത്. എം എള്‍ എമാരായ അബ്ദുള്‍ ഹമീദ്, ടി വി ഇബ്രാഹിം തുടങ്ങിയവരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam