കുല്‍ഭൂഷന്‍‍ ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ന്

Published : May 18, 2017, 07:13 AM ISTUpdated : Oct 05, 2018, 03:52 AM IST
കുല്‍ഭൂഷന്‍‍ ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ന്

Synopsis

ദില്ലി: കുല്‍ഭൂഷന്‍‍ ജാദവ് കേസില്‍ അന്താരാഷ്‌ട്ര കോടതി ഇന്ന് വൈകീട്ട് മൂന്നരയ്‌ക്ക് വിധി പറയും. കുല്‍ഭൂഷന്‍ ജാദവിനെ കെട്ടിച്ചമച്ച തെളിവുകള്‍ നിരത്തിയാണ് പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചതെന്നാണ് ഇന്ത്യയുടെ വാദം. കേസ് അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ പരിഗണനയില്‍ വരുന്ന വിഷയമല്ലെന്നാണ് പാകിസ്ഥാന്റെ എതിര്‍വാദം.

ഇന്ത്യന്‍ ചാരനെന്നാരോപിച്ച് മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യയാണ് അന്താരാഷ്‌ട്ര നീതിന്യായ കോടതിയിലെത്തിയത്. ഇരു രാജ്യങ്ങളുടേയും വാദം  കോടതി തിങ്കളാഴ്ച്ച പൂര്‍ത്തിയാക്കി.കുല്‍ഭൂഷന്‍ ജാദവിനെ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയാണ് പാക് സൈനിക കോടതി ശിക്ഷിച്ചതെന്നും നയതന്ത്ര സഹായം നല്‍കാന്‍ 16 തവണ ആവശ്യപ്പെട്ടിട്ടും പാകിസ്ഥാന്‍ തള്ളിയെന്നുമാണ് ഇന്ത്യയുടെ വാദം.

വിചാരണയ്‌ക്ക് മുന്നേ കുല്‍ഭൂഷനെ പാകിസ്ഥാന്‍ വധിച്ചിരിക്കാം എന്ന ആശങ്കയും തിങ്കളാഴ്ച്ചത്തെ വാദത്തിനിടെ ഇന്ത്യക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരിഷ് സാല്‍വേ  പ്രകടപ്പിച്ചിരുന്നു.  കുല്‍ഭൂഷന്‍ ജാദവ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ഏജന്‍റാണെന്നാണ് പാകിസ്ഥാന്റെ വാദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇന്നോവയിലെത്തിയ നാലം​ഗ സംഘം കാർ തടഞ്ഞു നിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി, സംഭവം ഇന്നലെ രാത്രി മലപ്പുറത്ത്
'അദ്ദേഹം ഏത് ലോകത്താണ് ജീവിക്കുന്നത്?' സിപിഐ എംപി സന്തോഷ് കുമാറിൻ്റെ അതിരൂക്ഷ വിമർശനം ആന്ധ്ര മുഖ്യമന്ത്രിക്കെതിരെ; പുതിയ ജനസംഖ്യാ നയം തെറ്റെന്ന് വാദം