കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

Web Desk |  
Published : May 19, 2018, 07:53 PM ISTUpdated : Oct 02, 2018, 06:36 AM IST
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

Synopsis

ക‍ർണ്ണാടക മുഖ്യമന്ത്രിയായി എച്.ഡി.കുമാരസ്വാമി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 

ബംഗളുരു:  ക‍ർണ്ണാടക മുഖ്യമന്ത്രിയായി എച്.ഡി.കുമാരസ്വാമി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് അൽപ്പം മുമ്പ് അദ്ദേഹം രാജ്ഭവനിൽ എത്തി ഗവ‍ർണറെ കണ്ടിരുന്നു. തന്നെ സർക്കാർ രൂപീകരിക്കാൻ ഗവർണ‍ർ ക്ഷണിച്ചതായി കുമാരസ്വാമി അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ പതിനഞ്ച് ദിവസത്തെ സമയമാണ് ഗവർണർ അനുവദിച്ചത്. തിങ്കളാഴ്ച ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ.

തങ്ങളുടെ എംഎൽഎമാരെ തട്ടിയെടുക്കാനുള്ള ബിജെപിയുടെ 'ഓപ്പറേഷൻ കമല' ഇപ്പോഴും തുടരുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു. എന്നാൽ സ്ഥിരതയുള്ള സർക്കാർ ഉണ്ടാക്കുമെന്നും കുമാരസ്വാമി പറഞ്ഞു. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. സത്യപ്രതിജ്ഞാചടങ്ങിന് മമതാ ബാനർജി, എംകെ സ്റ്റാലിൻ, മായാവതി, ചന്ദ്രശേഖർ റാവു, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ് എന്നിലവരുൾപ്പെടെ പ്രതിപക്ഷ ദേശീയ നേതാക്കളെയും കോൺഗ്രസും എസ്ജെഡിയും ക്ഷണിച്ചിട്ടുണ്ട്.

ഇതോടെ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് മുമ്പുതന്നെ കോൺഗ്രസും എസ്ജെഡിയും തുടങ്ങിവച്ച വകുപ്പ് വിഭജനം ഉൾപ്പെടെ മന്ത്രിസഭാ രൂപീകരണ ചർച്ചകളും പുനരാരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊതുയിടങ്ങളിൽ വച്ച് അമ്മ പുക വലിച്ചതിനെ എതിർത്ത് മകൾ, തർക്കം പതിവ്; പാകിസ്ഥാനിൽ 16 കാരിയെ കൊലപ്പെടുത്തി അമ്മ
കലണ്ടർ പുറത്തിറക്കി ലോക്ഭവൻ, ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പം സവർക്കറുടെ ചിത്രവും