
ഐസ്വാൾ: മിസോറം ഗവര്‍ണറായി കുമ്മനം രാജശേഖരൻ സത്യപ്രതിജ്ഞ ചെയ്തു. ഐസ്വാളിൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാം തലസ്ഥാനമായ ഐസ്വാളിൽ രാജ്‍ഭവനിലെ ദര്‍ബാര്‍ ഹാളിൽ ഇംഗ്ലീഷിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ.
മുണ്ടും ഷര്‍ട്ടും ഖാദിയുടെ ഓവര്‍കോട്ടും വേഷം. മിസോറമിന്‍റെ പതിനെട്ടാം ഗവര്‍ണറാണ് കുമ്മനം . മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മിസോറമിലെ എട്ടാമത്തെ ഗവര്‍ണര്‍. മിസോറമിലെ കോൺഗ്രസ് മുഖ്യമന്ത്രി ലാൽ തൻഹാവ്‍ലയും ചടങ്ങിൽ പങ്കെടുത്തു. ഇന്നു രാവിലെ ഗുവാഹത്തിയിൽ നിന്ന് ഹെലികോപ്റ്ററിലാണ് കുമ്മനം ഐസ്വാളിലെത്തിയത്.
ഹെലിപാഡിൽ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമാണ് കുമ്മനം രാജ്ഭവനിലെത്തിയത്. വക്കം പുരുഷോത്തമന് ശേഷം മിസോറമിന്‍റെ ഗവര്‍ണറാകുന്ന മലയാളിയാണ് കുമ്മനം. ഗവർണ്ണർ പദവി ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ സമയം വേണമെന്ന് കുമ്മനം ആവശ്യപ്പെട്ടെങ്കിലും ഉടൻ ചുമതലയേല്ക്കണമെന്നായിരുന്നു കേന്ദ്ര നിലപാട്. അഞ്ച് വര്‍ഷമാണ് ഗവര്‍ണറുടെ കാലാവധി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam