കുവൈത്തില്‍ നാടുകടത്തിയത് പത്ത് ലക്ഷത്തോളം വിദേശികളെ

By Web DeskFirst Published Nov 3, 2016, 1:27 PM IST
Highlights

കുവൈത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തിനെയില്‍ പത്ത് ലക്ഷത്തോളം വിദേശികളെ വിവിധ കാരണങ്ങളാല്‍ നാടുകടത്തിയിട്ടുണ്ടന്ന് റിപ്പോര്‍ട്ട്. ഇതില്‍ പകുതിയിലേറെയും ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ഏഷ്യന്‍ വംശജരാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന് ഇടയില്‍ പത്ത് ലക്ഷത്തോളം വിദേശികളെ വിവിധ കാരണങ്ങളാല്‍ നാട് കടത്തിയതായാണ് ആഭ്യന്തര മന്ത്രാലയശ്രോതസുകളെ ഉദ്ദരിച്ച് പ്രദേശിക പത്രം റിപ്പോര്‍ട്ടുള്ളത്.  വിവിധ തരം കുറ്റ കൃത്വങ്ങളില്‍ ഉള്‍പ്പെട്ടവരും,താമസ-കുടിയേറ്റ നിയമ ലംഘകരുമാണിവര്‍. നാട് കടത്തപ്പെട്ടവരില്‍ അമ്പത് ശതമാനത്തിലേറെ ഇന്ത്യ,ശ്രീലങ്ക,ബംഗഌദേശ് തുടങ്ങിയ ഏഷ്യന്‍ വംശജരും,ബാക്കി, ഈജിപ്ത്,സിറിയ തുടങ്ങിയ അറബ് വംശജരുമാണ്.

മദ്യം-മയക്ക് മരുന്ന്,പിടിച്ച്പറി,ബലാല്‍സംഗം,തട്ടികൊണ്ടുപോകല്‍ തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് ശിക്ഷാകാലാവധി കഴിഞ്ഞ് കോടതി ഉത്തരവ് മൂലം പുറത്താക്കപ്പെട്ടവരും,ഇഖാമ കാലവധി കഴിഞ്ഞവരെ ഭരണപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ആഭ്യന്തര മന്ത്രാലയം നാട് കടത്തിയതുമാണ്.

2016- ജനുവരി ഒന്ന് മുതല്‍ ഒക്‌ടോബര്‍ 31-വരെയുള്ള കാലയളവില്‍ 1378 റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്.ഇതില്‍ സ്‌പോണ്‍സര്‍ മാറി ജോലി ചെയതവരും,ഒളിച്ചോട്ട കേസുകള്‍ ഉള്‍പ്പെടെയുള്ള  ലംഘനങ്ങളുടെ പേരില്‍ പിടിയിലായ ഗാര്‍ഹിക മേഖലയിലെ 2048 വിദേശികളെ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ താമസ വിഭാഗം വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ തലാല്‍ മറാഫി വ്യക്തമാക്കിയിട്ടുമുണ്ട്.

tags
click me!