
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 29,000 വിദേശികളെ വിവിധ കാരണങ്ങളാല്‍ നാട് കടത്തിയതായി റിപ്പോര്‍ട്ട്.ആറ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് 80 ശതമാനവും വരുന്നത്. ഇതില്‍ കൂടുതലും ഇന്ത്യക്കാരുമാണ്.
താമസകുടിയേറ്റ നിയമലംഘനമുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ ശരാശരി പ്രതിദിനം 80 വിദേശികളെ വച്ച് നാടുകടത്തപ്പെടുന്നതായാണ് റിപ്പോര്‍ട്ടുള്ളത്. 2016ല്‍ മാത്രം നാടുകടത്തപ്പെട്ട 29,000 വിദേശികളായിരുന്നു. പ്രസ്തുത കണക്കനുസരിച്ചുള്ളതാണ് മന്ത്രാലയം ഇത്തരമെരു വിശകലന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ജനസംഖ്യയില്‍ രാജ്യത്ത് ഏറ്റവും അധികമുള്ള ഇന്ത്യക്കാര്‍തന്നെയാണു നാടുകടത്തപ്പെട്ടവരിലും കൂടുതലുള്ളത്. 29,000ല്‍ 26%. അതായത്, 7500ല്‍ അധികം ഇന്ത്യക്കാര്‍. രണ്ടാമത് ഈജിപ്ത് സ്വദേശികളാണ് 22%, പിന്നെ ഫിലിപ്പീന്‍സുകാര്‍ 13%, എത്യോപ്യക്കാര്‍ 13%. ശ്രീലങ്കയില്‍ നിന്നുള്ളവര്‍ ആറുശതമാനവും ബംഗ്ലദേശികള്‍ അഞ്ചുശതമാനവുമാണ്. നാടുകടത്തപ്പെട്ടവരിലെ 80% ഈ ആറു രാജ്യങ്ങളില്‍നിന്നുള്ളവരാണ്. താമസകുടിയേറ്റ നിയമലംഘനങ്ങള്‍ക്ക് പുറമേ,ഗുരുതര ഗതാഗത നിയമ ലംഘനങ്ങള്‍,കുറ്റകൃത്യങ്ങക്ക് ശിഷ കഴിഞ്ഞവര്‍ എന്നിവരുള്‍പ്പെടുന്നവരാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam