
ജനങ്ങളുടെ പൗരാവകാശ സ്വാതന്ത്ര്യങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് മന്ത്രാലയം അറിയിച്ചത്. വ്യക്തിപരമായ ഫോണ്‍കോളുകളും സേവനങ്ങളും നിരീക്ഷിക്കുന്നതായുള്ള സന്ദേശങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും കുറ്റവാളികളെ കുടുക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെയും സാമൂഹിക മാധ്യമങ്ങളെയും നിരീക്ഷിക്കേണ്ടതില്ല. കഴിഞ്ഞ ജനുവരിയില്‍ സൈബര്‍ കുറ്റകൃത്യ നിയമം നടപ്പാക്കിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കാന്‍ പുതിയ നിയമത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് അധികാരം നല്‍കിയിട്ടുണ്ട്. ഇത്പ്രകാരം, വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നതിനായി നിയമവിരുദ്ധമായി വെബ്‌സൈറ്റുകള്‍ നിര്‍മിക്കുന്നവര്‍ക്കെതിരേയും, മനുഷ്യക്കടത്ത് തുടങ്ങിയ കൃറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷയടക്കം വന്‍ തുക പിഴയായി ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam