കുവൈത്തില്‍ ആശ്രിത വിസ പുതുക്കല്‍; ഔദ്യോഗിക  പ്രഖ്യാപനം അടുത്തയാഴ്ച

By Web DeskFirst Published Jun 15, 2017, 6:18 AM IST
Highlights

കുവൈത്ത്: കുവൈത്തിലുള്ള വിദേശികളുടെ മാതാപിതാക്കള്‍ക്കും മറ്റു ബന്ധുക്കള്‍ക്കുമുള്ള ആശ്രിത വിസ പുതുക്കല്‍, ഉപാധികളോടെ നല്‍കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. ഔദ്യോഗിക  പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാവും. കഴിഞ്ഞ മാസമായിരുന്നു വിദേശികളുടെ ഭാര്യ, മക്കള്‍ ഒഴികെയുള്ളവര്‍ക്ക് ആശ്രിത വിസ പുതുക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള താമസ-കുടിയേറ്റ വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയത്. 

ഇതുപ്രകാരം മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ വിസ കാലാവധി കഴിയുന്ന മുറയ്ക്ക് തിരികെ പേകേണ്ട അവസ്ഥയായിരുന്നു.തീരുമാനത്തില്‍ പല കോണകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നന്നതോടെ ഇന്നലെ ആഭ്യന്തര മന്ത്രാലയത്തിലെ പൗരത്വ, പാസ്പോര്‍ട്ട് കാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഷേഖ് മേസെന്‍ അല്‍ ജാറഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച ഉപാധികളോടെ ചില  തീരുമാനമുണ്ടായത്.

ആശ്രിത വിസക്കാരുടെ റസിഡന്‍സി പുതുക്കി നല്‍കും. എന്നാല്‍ വിസ പുതുക്കിയാലും ചില കാര്യങ്ങളില്‍ നിയന്ത്രണങ്ങളുണ്ടാകും. ആരോഗ്യ ഇന്‍ഷുറന്‍സ്, സ്വകാര്യ ആശുപത്രികളിലെ ചികിത്സ എന്നിവയില്‍ കര്‍ശന നിര്‍ദേശങ്ങള്‍ വച്ചിട്ടുണ്ട്. ഇത്പ്രകാരം, ഇന്‍ഷുറന്‍സ് തുകയില്‍ പ്രതിവര്‍ഷം മുന്നൂറ് ദിനാറിന്റെ ശരാശരി വര്‍ധനവുണ്ടാകും. വാര്‍ഷിക താമസ ഫീസായ 200 ദിനാറിനു പുറമെയായിരിക്കും ഈ തുക അടയ്ക്കേണ്ടിവരും. 

വിദേശികള്‍ മാതാപിതാക്കളെ കുടുംബവിസയില്‍ കൊണ്ടുവരുന്നത് സര്‍ക്കാറിന് സാമ്പത്തിക ബാധ്യത വരുത്തുന്നതായി വിലയിരുത്തിയതിയതിനെ തുടര്‍ന്നായിരുന്നു വകുപ്പ് ചില നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാജ്യത്ത് മലയാളികള്‍ അടക്കം 12,000 പേരാണ് ഇത്തരത്തില്‍ ആശ്രത വിസകളിലുള്ളത്.

click me!