സ്വദേശികളുടെ വിദേശ രാജ്യങ്ങളിലെ ചികിത്സക്ക് കുവൈറ്റ് സര്‍ക്കാര്‍ ചിലവാക്കിയത് 745 ദശലക്ഷം ദിനാര്‍

Published : Oct 14, 2016, 08:03 PM ISTUpdated : Oct 04, 2018, 11:46 PM IST
സ്വദേശികളുടെ വിദേശ രാജ്യങ്ങളിലെ ചികിത്സക്ക് കുവൈറ്റ് സര്‍ക്കാര്‍ ചിലവാക്കിയത് 745 ദശലക്ഷം ദിനാര്‍

Synopsis

വിദേശരാജ്യങ്ങളില്‍ ചികിത്സ തേടിയവര്‍ക്കായി ആരോഗ്യവകുപ്പ് ഈ വര്‍ഷം സെപ്തംബര്‍ 21 വരെ 745 ദശലക്ഷം ദിനാര്‍ സാമ്പത്തിക സഹായം നല്‍കിയതായി ധനകാര്യമന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതില്‍  ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോ അംഗീകാരമോ ഇല്ലാത്ത കേസുകള്‍ നിരവധിയുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിലെ കണക്കുകള്‍ വിശദമായി പരിശോധിച്ച ഗൈഡന്‍സ് ആന്‍ഡ് റെഗുലേഷന്‍സ് വകുപ്പാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. വിദേശരാജ്യങ്ങളിലുള്ള ഓഫീസുകളില്‍നിന്നും ആശുപത്രികളില്‍നിന്നുമുള്ള രേഖകള്‍ സര്‍ക്കാരിതര ഓഡിറ്റര്‍മാരാണ് പരിശോധിച്ചിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് ചികിത്സ തേടിയവര്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം ധനമന്ത്രാലയത്തിന്റെ തീരുമാനമനുസരിച്ചു മാത്രമേ തുടര്‍ന്ന് നല്‍കൂവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഭാവിയിലുണ്ടാകുന്ന ഇടപാടുകളില്‍ ധനകാര്യമന്ത്രാലയവുമായി സഹകരിക്കാനും കണക്കുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിതര ഓഡിറ്റര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് എതിരല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നേരത്തെ വിദഗ്ദ ചികല്‍സകള്‍ക്കായി വിദേശ രാജ്യങ്ങളില്‍ വിദേശികളെയും അനുവദിക്കുമായിരുന്നു. എന്നാല് ഇത് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടത്തിയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് നിര്‍ത്തലാക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊള്ളലേറ്റാൽ പുതിയ ചര്‍മ്മം വച്ച് പിടിപ്പിക്കാം, ആദ്യ ചര്‍മ്മത്തിന്റെ പ്രോസസിംഗ് ആരംഭിച്ചു; കേരളത്തിലെ ആദ്യ സ്‌കിന്‍ ബാങ്കിന് തുടക്കം
വാളയാർ ആൾക്കൂട്ടക്കൊല; സമ്മർദ്ദത്തിനൊടുവിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്, ആൾക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി വകുപ്പുകൾ ചുമത്തി