
കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ വിദേശികൾക്ക് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നത് കുവൈത്തിലെന്ന് റിപ്പോർട്ട്. ഗൾഫ് മാഗസിൻ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണു ഗൾഫ് മേഖലയിൽ ഉയർന്ന തസ്തികളിലുള്ള ജീവനക്കാരുടെ വേതനം സംബന്ധിച്ച പഠന റിപ്പോർട്ട്. ഇത് പ്രകാരം 7726 ദിനാറാണു ഈ വിഭാഗത്തിൽ പെട്ട കുവൈത്ത് പ്രവാസിയുടെ ശരാശരി ശമ്പളം.ഇത് മറ്റു ഗൾഫ് രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോൾ ഒമ്പത് ശതമാനം കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ഹോട്ടൽ മേനേജ്‌മന്റ് മേഖലകളിൽ ഉയർന്ന വേതനം കൈപറ്റുന്ന വിദേശികളിൽ കുവൈത്തിൽ നിന്നുള്ളവർക്കാണു മുന്തൂക്കം. 15290 ഡോളറാണു ഈ വിഭാഗത്തിൽ ഉയർന്ന തസ്തികയിലുള്ള വിദേശികളുടെ ശരാശരി ശമ്പളം. കുവൈത്തിലെ ബഹുരാഷ്ട്ര കമ്പനികളിലെ സീഇഒമാർ 34460 ഡോളർ കൈപറ്റുമ്പോൾ പ്രാദേശിക കമ്പനികളിലെ സിഇഒമാരുടെ ശമ്പളം 24675 ഡോളർ മാത്രമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന വിദേശികളിൽ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന ഗൾഫ് രാജ്യം ഒമാനും തൊട്ടു പിന്നിൽ ബഹറൈനുമാണു നില കൊള്ളുന്നതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കഴിഞ്ഞ വർഷം ചില രാജ്യങ്ങൾ ഏർപ്പെടുത്തിയ വാറ്റ് സമ്പ്രദായം അടക്കമുള്ള ഘടകങ്ങൾ കൂടി കണക്കാക്കിയാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam