
കുവൈത്ത് സിറ്റി: ഐഎസ് ബന്ധത്തിന്റെ പേരില്‍ കുവൈത്തില്‍ ഉന്നത ഉദ്യോഗസ്ഥന് തടവ്.10 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സിറിയയിലും ഇറാഖിലും ഐഎസിനൊപ്പം, പോരാട്ടത്തില്‍ പങ്കെടുത്ത കേസിലാണ് ഉന്നത ഉദ്യോഗസ്ഥന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെതാണ് വിധി.
കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ഒരു മുതിര്‍ന്ന ജീവനക്കാരനായ ഇയാള്‍ക്ക് ജയില്‍ ശിക്ഷയ്ക്ക് പുറമെ 30,000 ഡോളര്‍ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.സംഘത്തിലേക്ക് ആളുകളെ ചേരാന്‍ ക്ഷണിച്ചത് അടക്കമുള്ള കുറ്റത്തിന്റെ പേരിലാണ് ഇത്. വിധി അന്തിമമാണന്നും, ഇതിനെ ചോദ്യം ചെയ്യാന്‍കഴിയില്ലെന്നും പരമോനത കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2015- ജൂണില്‍ സിറ്റിയിലെ സാദിഖ് മോസ്‌കില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 26-നിരപരാധികളാണ് കൊല്ലപ്പെടത്. തുടര്‍ന്ന്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടച്ച് നിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയമിച്ചായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതില്‍, ഐഎസ് ബന്ധത്തിന്റെ പേരില്‍ നിരവധി സ്വദേശികളടക്കം ഇപ്പോള്‍ ജയിലിലുമാണ്.
ചാവേര്‍ആക്രമണത്തിന് പദ്ധതിയിട്ടതിന്റെ പേരില്‍ കഴിഞ്ഞ ഡിസംബറില്‍ ഒരു ഫിലിപ്പിനോ സ്ത്രീയക്ക് 10 വര്‍ഷം തടവ് ശിക്ഷയും ക്രിമിനല്‍ കോടതി വിധിച്ചിരുന്നു.കൂടാതെ, തീവ്രവാദ സംഘങ്ങള്‍ക്ക് രാജ്യത്ത് നിന്ന് സാമ്പത്തിക സഹായം മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത് നിരീക്ഷിക്കാനടക്കമുള്ള ശക്തമായ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam