കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്:  പ്രചാരണം സോഷ്യല്‍ മീഡിയയിലും

By Web DeskFirst Published Nov 6, 2016, 7:28 PM IST
Highlights

സാങ്കേതികവിദ്യ വളര്‍ന്നതോടെ മറ്റു മാധ്യമങ്ങളേക്കാള്‍ കൂടുതല്‍ സാമൂഹ്യ മാധ്യമങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതായാണ് കണ്ട് വരുന്നത്.ആധുനിക സാങ്കേതിക വിദ്യയും വാര്‍ത്താ വിനിമയ രംഗത്തെ വിപ്ലവവും സ്മാര്‍ട്ട് ഫോണുകള്‍ ജനങ്ങളില്‍  വലിയൊരു സ്വാധീനമാണ് വരുത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റ ഗ്രാം, യൂട്യൂബ് തുടങ്ങിയവ ഉപയോഗിക്കുന്നവരാണ് നല്ലൊരു ശതമാനവും. വീഡിയോയും സന്ദേശവും അയച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് സ്ഥാനാര്‍ഥികള്‍ക്കുള്ളത്. പരമ്പരാഗത ശൈലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെക്കുറഞ്ഞ ചെലവു മാത്രമേ ഇതിന് വരികയുള്ളൂ എന്നതും സ്ഥാനാര്‍ത്ഥികളെ ഇത് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. 

ഈ മാസം 26നാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ വിദേശ രാജ്യങ്ങളിലെ 150 മാധ്യമ പ്രവര്‍്ത്തപരെ ക്ഷണിച്ചിട്ടുണ്ടന്ന് വാര്‍ത്താ  വിനിമയ മന്ത്രാലയത്തിലെ അമേരിക്കയുടെയും യൂറോപ്പ് മേഖലയുടെ ചുമതല വഹിക്കുന്ന ഡയറക്ടര്‍ മുഹമദ് അല്‍ ബദ്ദ അറിയിച്ചു.

click me!