കുവൈത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലേക്ക്

Published : Oct 18, 2016, 06:34 PM ISTUpdated : Oct 05, 2018, 03:19 AM IST
കുവൈത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലേക്ക്

Synopsis

15-മത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ നാളെ മുതല്‍ ഈ മാസം 28-വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 1962-തെരഞ്ഞെടുപ്പ് നിയമത്തിലെ 35-മത്തെ നമ്പര്‍ തീരുമാനപ്രകാരമാണിതെന്ന് ആഭ്യന്തര വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

30-വയസിന് മുകളില്‍ പ്രായമുള്ള സ്വദേശികള്‍ക്ക് മല്‍സരിക്കാന്‍ അവകാശമുണ്ട്.എന്നാല്‍,ചില നിബന്ധനകളും സ്ഥാനാര്‍ത്ഥികള്‍ പാലിക്കേണ്ടതുണ്ട്. അറബിക് ഭാഷ എഴുതാനും,വായിക്കാനും അറിഞ്ഞിരിക്കണം.കൂടാതെ,ക്രിമിനല്‍ പശ്ചാത്തലമോ,കുറ്റകൃത്വങ്ങളുടെ പേരില്‍ കേസുകള്‍ ഒന്നും ഇല്ലാത്തവരായിരിക്കണമെന്നും ആഭ്യന്തര  മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

ഷുവൈഖ് റസിഡന്‍ഷ്യല്‍ എരിയായിലുള്ള ഓഫീസില്‍ അവധി ദിവസങ്ങള്‍ അടക്കം രാവിലെ 7.30 മുതല്‍ രാത്രി ഒന്നര വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം.പൗരത്വം തെളിയിക്കുന്ന രേഖകളും, 50 ദിനാര്‍ ഫീസും അടക്കണം.ഞായറാഴ്ചയായിരുന്നു അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബ മന്ത്രിസഭയുടെ ശുപാര്‍ശപ്രകാരം പാര്‍ലമെന്‍റ് പിരിച്ച് വിട്ടത്.

ഇന്നലെ കൂടിയ മന്ത്രിസഭ അടുത്ത മാസം 26-ന് തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചിരുന്നു.ഡിസംബര്‍ 12-ന് പുതിയ പാര്‍ലമെന്റ് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടടുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്
കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ