
ഇന്ന് രാവിലെ പുതിയ പ്രധാനമന്ത്രിയെ നിയമിക്കുന്നതിനു മുന്നോടിയായി ബയാന്പാലസില്കിരീടാവകാശി ഷേഖ് നവാഫ് അല്അഹമദ് അല്ജാബൈര്അല്സാബ, മുന്പ്രധാനമന്ത്രി ഷേഖ് നാസെര്അല്മൊഹമ്മദ് അല്അഹ്്മദ് അല്സാബാ, ഷേഖ് ജാബെര്അല്മുബാരക് അല്ഹമദ് അല്സാബാ,സ്പീക്കര്മര്സോഖ് അല്ഘാനിം എന്നിവരുമായി അമീര്കൂടിക്കാഴ്ച നടത്തി.
പുതിയ പ്രധാനമന്ത്രിയെ നിയമിക്കുന്നതിനു മുന്നോടിയായുള്ള പരമ്പരാഗതമായ ചര്ച്ചകളുടെ ഭാഗമായിരുന്നു ഈ കൂടിക്കാഴ്ച.
2011 മുതല്കുവൈറ്റിന്റെ പ്രധാനമന്ത്രിയാണ് 75 കാരനായ ഷേഖ് ജാബെര്അല്മുബാരക് അല്ഹമദ് അല്സാബാ. 2011 ഡിസംബര്നാലിനാണ് അദ്ദേഹം ഷേഖ് നാസര്അല്സബായുടെ പിന്ഗാമിയായി ആദ്യമായിസ്ഥാനമേറ്റത്.
തുടര്‍ന്ന്, 2012-ലെയും 2013-ലെയും പൊതുതെരഞ്ഞെടുപ്പിനുശേഷം അദ്ദേഹത്തെ പ്രധാനമന്ത്രിയായി അമീര്നിയമിച്ചിരുന്നു. 1968 ല്അമിരി ദിവാനില്ഭരണകാര്യ വകുപ്പില്ഉപദേശകനായാണ് ഷേഖ് ജാബെര്പൊതുരംഗത്തെത്തുന്നത്. പിന്നീട് വകുപ്പിന്റെ ഡയറക്ടറായി നിയമിതനായി. 1979 മുതല് 1986 വരെ ഹവാലി, അഹ്്മാദി ഗവര്ണറേറ്റുകളുടെ ഗവര്ണറായി. 1986 മുതല്1988 വരെ തൊഴില്സാമൂഹിക കാര്യ വകുപ്പ് മന്ത്രിയും തുടര്ന്ന് 1990 വരെ വാര്ത്താവിനിമയ വകുപ്പ് മന്ത്രിയുമായി. 2001 ഫെബ്രുവരി 14 ന് ഷേഖ് ജാബെര്ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി രാഷ്രട സേവിച്ചിരുന്നു. 15-മത് പാര്ലമെന്റേ് തെരഞ്ഞെടുപ്പ് നടപടികള്പൂര്ത്തികരിച്ചശേഷം കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹം അമീറിന് രാജി സമര്പ്പിച്ചിരുന്നു. കുവൈത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്പ്രധാനമന്ത്രിപദത്തില്ഇരിക്കുന്ന ഏഴാമത്തെ വ്യക്തിയാണ് ഷേഖ് ജാബൈര്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam