
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആശ്രിത വിസയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസമാണ് ഭാര്യ,മക്കള്‍ എന്നിവര്‍ ഒഴികെയുള്ള കുടുംബാംഗങ്ങളുടെ വിസക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയത്. വിദേശികളുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ മറ്റു ബന്ധുക്കള്‍ എന്നിവരുടെ ആശ്രിത വിസ പുതുക്കി നല്‍കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ്.
തീരുമാനം നിരവധി പഠനങ്ങള്‍ക്കുശേഷമാണെന് ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കില്ലും, എം.പിമാര്‍ അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുള്ളത്. വിഷയം മലയാളികള്‍ അടക്കമുള്ള വിദേശികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഭാര്യ, മക്കള്‍ ഒഴികെ രാജ്യത്ത് തങ്ങുന്നവരുടെ കൃത്യമായ കണക്ക് കണ്ടെത്തുന്നതിനും നടപടി ഉപകരിക്കുമെന്ന് അധികൃതരുടെ വിലയിരുത്തല്‍. അര്‍ഹതപ്പെട്ട അപേക്ഷകര്‍ക്ക് റെസിഡന്‍സി പെര്‍മിറ്റുകള്‍ നല്‍കുമെന്നും മറ്റുള്ളവര്‍ക്ക് രാജ്യം വിട്ടുപോകുന്നതിനോ സമയം അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കുവൈറ്റില്‍ വളരെക്കാലം ജോലിചെയ്തശേഷം റിട്ടയര്‍ ചെയ്ത നിരവധിപേര്‍, തങ്ങളുടെ റെസിഡന്‍സി പെര്‍മിറ്റ് ഇവിശട ജനിച്ചു വളര്‍ന്ന മക്കളിലേക്ക് മാറ്റിയിട്ടുണ്ട്.ഇത്തരത്തില്‍ ആശ്രിത വിസയില്‍ കഴിയുന്ന വയോധികരായവരുടെ ഭാവിയാണ് പുതിയ ഉത്തരവിലൂടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മന്ത്രാലയം തീരുമാനം പ്രഖ്യാപിക്കുകയും, ഞായറാഴ്ച മുതല്‍ നടപ്പാക്കാനും തുടങ്ങിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam