ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലിയോ അഭയമോ നല്‍കുന്നവര്‍ക്കെതിരെ നടപടി

Published : Oct 29, 2016, 07:54 PM ISTUpdated : Oct 04, 2018, 04:30 PM IST
ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലിയോ അഭയമോ നല്‍കുന്നവര്‍ക്കെതിരെ നടപടി

Synopsis

സ്‌പോണ്സറില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്ഹിക തൊഴിലാളികള്‍ക്ക്  മറ്റിടങ്ങളില്‍ ജോലിയോ അഭയമോ നല്കുന്നവര്‍ക്കും ഏതിരെ ശക്തമായ നടപടി സ്വീകരിക്കാനെരുങ്ങുകയാണ് ആഭ്യന്തര മന്ത്രാലയം. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ക്ക് പുറമേ ഇവരില്‍ നിന്ന് തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കാനുള്ള വിമാന ടിക്കറ്റും ഈടാക്കും. ഇത് അടക്കം ഗാര്‍ഹിക തൊഴില്‍ നിയമത്തില്‍ ചില ഭേദഗതികളും അടുത്ത വര്‍ഷം ആദ്യം മുതല്‍ വരുത്തുന്നുണ്ട്. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയതായി പരാതി രേഖാമൂലം അധികൃതരെ അറിയിക്കുന്ന തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്ക് യാത്രയക്ക് വിമാന ടിക്കറ്റ് സ്‌പോണ്‍സര്‍ നല്‍കേണ്ടി വരില്ലെന്നതാണ് ഇതില്‍ പ്രധാനം. അതിന് തുല്യമായ വ്യവസ്ഥ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ കാര്യത്തിലുമുണ്ടാകുമെന്നാണ് അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഈ വര്‍ഷം പ്രാബല്ല്യത്തില്‍ വന്ന ഗാര്‍ഹിക-തൊഴില്‍ നിയമത്തില്‍ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിന്റെ ഉത്തരവാദിത്വം സ്‌പോണ്‍സര്‍ക്കായിരുന്നു. ഇതിനെതിരെ സ്വദേശികളില്‍ നിന്ന് പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ തീരമാനം കൈക്കെണ്ടിരിക്കുന്നത്. പുതിയ ഗാര്‍ഹിക നിയമത്തില്‍ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമാകുന്ന ജോലി സമയം, വാര്‍ഷിക അവധി തുടങ്ങി നിരവധി ആനുകൂല്ല്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി